Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാക് ഖത്തർ മൈലാഞ്ചി രാവ് ഇന്ന് ഖത്തർ സ്പോർട് ക്ലബ്ബിൽ; താരങ്ങൾ എത്തി

മാക് ഖത്തർ മൈലാഞ്ചി രാവ് ഇന്ന് ഖത്തർ സ്പോർട് ക്ലബ്ബിൽ; താരങ്ങൾ എത്തി

ദോഹ: നാട്ടിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മലയാളി അസോസിയേഷൻ ഓഫ് കോഴിക്കോട് (മാക് ഖത്തർ ) സങ്കടിപ്പിക്കുന്ന മൈലാഞ്ചി രാവ് സീസൺ 2 ഇന്ന് വൈകിട്ട് 6 മണിക്ക് ഖത്തർ സ്പോർട് ക്ലബ്ബിൽ നടക്കും.

ഖത്തറി ലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസിക ളുടെ കൂട്ടായ്മയാണ് മാക് ഖത്തർ. ഖത്തറിലും കോഴിക്കോട്ടുമായി നിരവധി ജനസേവന സംരഭങ്ങളാണ് സംഘടന നടത്തുന്നത്. കോഴിക്കാട്ടെ മലയേര - തീര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം പ്രവർത്തനങ്ങളും. അർഹരായ ആളുകൾക്ക് വീട് നിർമ്മിക്കൽ, മാസാന്ത റേഷൻ നൽകൽ, ചികിൽസാ സ ഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് വ്യവസ്ഥാപിതമായി നടക്കുന്നത്. സംഗീത പരിപാടിയിൽ നിന്നുള്ള വരുമാനം ഇതിനായാണ് നീക്കി വെക്കുക. ടിക്കറ്റിനും മറ്റ് വിവരങ്ങൾക്കുമായി 55814694 നമ്പറിൽ ബന്ധപ്പെടുക. 500, 100, 200, 50, 30, 20 എന്നിങ്ങനെയാണ് വിവിധ ടിക്കറ്റ് നിരക്കുകൾ.ഗായകരായ ആദിൽ അ ത്തു, സജ്‌ല സലീം എന്നിവർ നയിക്കുന്ന മാപ്പിളപ്പാട്ടുകൾ ഉണ്ടാകും.

മീഡിയ വൺ എം80 മൂസ താരങ്ങളായ വിനോദ് കോവൂർ, ദേശീയതലത്തിൽ മികച്ച നടിയായിതെരഞ്ഞെടുക്കപ്പെട്ട സുരഭിലക്ഷ്മി , അക്‌ബർ എന്നി വർ ഒരുക്കുന്ന ഹാസ്യസ്‌കിറ്റുകൾ പരിപാടിക്ക് മാറ്റു കൂട്ടും. പ്രവാസികളികളുടെ സ്വന്തം മനോജ് ആന്റണി, ചന്ദ്രൻ മാസ്റ്റർ, ബാവ, റോഷൻ, സുഹൈൽ, ജാബിർ എന്നിവരാണ് ഓർക്കസ്ട്ര ടീം

പ്രവാസി മാപ്പിളപ്പാട്ട് ശാഖയുടെ സുൽത്താൻ എരഞ്ഞോളി മൂസാക്കയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടി കുടുംബ സദസ്സുകൾക്ക് സഭ്യതയുടെ അതിർ വരമ്പുകൾക്കുള്ളിൽ നിന്നും യുവ തലമുറയുടെ ആസ്വാദന വിഹായസ്സിനു അതിര് വരക്കാതെയും ആയിരിക്കുമെന്ന് സങ്കാടകർ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP