Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ കൾച്ചറൽ ഫോറം കാമ്പയിൻ; തീ സോങ് റീലിസ് ചെയ്തു

ഖത്തർ കൾച്ചറൽ ഫോറം കാമ്പയിൻ; തീ സോങ് റീലിസ് ചെയ്തു

പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക ' കൾച്ചറൽ ഫോറം കാമ്പയിന്റെ ഭാഗമായി പുറത്തിറങ്ങുന്ന കാമ്പയിൻ തീം സോങ്ങിന്റെ റിലീസിങ് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽഖാദർ നിർവഹിച്ചു.

പ്രളയനാന്തര കേരളത്തിന്റെ യും പ്രവാസ ലോകത്തെ പുതിയ സാഹചര്യങ്ങളെയും കൃത്യമായി അവലോകനം ചെയ്തു പ്രായോഗിക ബദലുകൾ സമർപ്പിക്കുന്ന വിവിധങ്ങളായ കാമ്പയിൻ പരിപാടികൾ അങ്ങേയറ്റം ഉപകാരപ്രദനമാണെന്നും ഈ മേഖലയിൽ കൾച്ചറൽ ഫോറം നടത്തുന്ന പരിപാടികൾ ശ്ളാഘനീയമാണെന്നും എം എൽ എ പറഞ്ഞു .
കൾച്ചറൽ ഫോറം കണ്ണൂർ ജില്ലാ സെക്രട്ടറി തസ്നീം അൽ അസ്ഹർ ആണ് ഗാനം എഴുതി സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് .

സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം , നോർക്ക റൂട്ട്‌സ് ഡയറക്ടർ ശങ്കരൻ , അഹമ്മദ് കുട്ടി (സംസ്‌കൃതി ) , കൾച്ചറൽ ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി , കാമ്പയിൻ കൺവീനർ താസീൻ അമീൻ ,സ്റ്റേറ്റ് സമിതി അംഗങ്ങളായ ആബിദ സുബൈർ, റുബീന മുഹമ്മദ് കുഞ്ഞി , രചയിതാവ് തസ്നീം അൽ അസ്ഹർ എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP