Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടുമുറ്റം ടീൻസ്മീറ്റ് രജിസ്ട്രേഷൻ തുടരുന്നു

പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക എന്ന പ്രമേയത്തിലുള്ള കൾച്ചറൽ ഫോറം കാമ്പയിന്റെ ഭാഗമായി കൾച്ചറൽ ഫോറം വനിതാ വിഭാഗമായ നടുമുറ്റം വിപുലമായ കേരളപ്പിറവി ആഘോഷങ്ങളും ടീൻസ്മീറ്റും സംഘടിപ്പിക്കുന്നു. നവംബർ രണ്ടിന് വക്രയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ ആണ് വിപുലമായ കേരളപ്പിറവി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

രാവിലെ 7 .30 മുതൽ വൈകുനേരം 5 .30 വരെയാണ് ടീൻസ് മീറ്റ് . സ്‌കൂളിലെ എട്ടു മുതൽ പന്ത്രണ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ടീൻസ് മീറ്റ് നടത്തുന്നത് .കേരളത്തിന്റെയും പ്രവാസത്തിന്റെയും പുതിയ സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ട സാമൂഹ്യ അവബോധം , ഔദ്യോഗിക ഭാവി ജീവിതത്തിൽ ഉണ്ടാകേണ്ട കാഴ്ചപ്പാടുകളെ കുറിച്ച ബോധവത്കരണം ,മാനസിക ഉല്ലാസങ്ങൾക്കുള്ള വിവിധ ഗെയിമുകൾ , കേരളത്തനിമ വിളിച്ചോതുന്ന കല പരിപാടികൾ എന്നിവയാണ് ടീൻസ്മെറ്റിന്റെ പ്രധാന പരിപാടികൾ.

പ്രമുഖ ആർക്കിടെക്റ്റും ഉർവി ഫൗണ്ടേഷൻ ചെയർമാനുമായ ഹസ്സൻ നസീഫ് മുഖ്യാഥിതി ആയിരിക്കും. ടീൻസ്മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.cfqatar.org എന്ന വെബ്‌സൈറ്റ് വഴിയോ 33173616, 33368148 എന്ന വാട്‌സ് ആപ്പ് നമ്പരുകൾ വഴിയോ പേര് രജിസ്റ്റർ ചെയ്യേണ്ടാതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP