Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെലവ് കുറഞ്ഞ വീട് നിർമ്മാണം കൾച്ചറൽ ഫോറം ശില്പശാല നവംബർ 1 മുതൽ

പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം നടത്തുന്ന കാമ്പയിന്റെ ഭാഗമായുള്ള 'ചെലവ് കുറഞ്ഞ സുസ്ഥിര വീട് നിർമ്മാണം'' പരിപാടികളുടെ രജിസ്ട്രറേഷൻ ആരംഭിച്ചു. പ്രളയനാന്തര കേരളത്തെയും പ്രവാസത്തിലെ പുതിയ അവസ്ഥകളെയും വിശകലനം ചെയ്തും പ്രായോഗിക ബദലുകൾ സമർപ്പിച്ചും october 15 മുതൽ നവമ്പർ 30 വരെ കൾച്ചറൽ ഫോറം നടത്തുന്ന 'പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക ' എന്ന കാമ്പയിന്റെ ഭാഗമായാണ് ഈ ബോധവത്കരണ പരിപാടി.

ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് .പലപ്പോഴും ദീർഘ നാളത്തെ പ്രവാസ അധ്വാനവും സ്വരുക്കൂട്ടിയെ മുഴുവൻ സമ്പാദ്യവും ചേർത്താലും ഈ സ്വപ്നം പൂവണിയാൻ ഏറെ പ്രയാസമാണ്.

ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ വീടുൾപ്പെടെയുള്ള നിർമ്മാണ രീതികളെ പരിചയപ്പെടുത്തുക യും നിർമ്മാണത്തിനു ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് 'ബഡ്‌ജെറ്റ് ഹൗസ് ' എന്ന തലക്കെട്ടിൽ നടക്കുന്ന ഈ പരിപാടിയുടെ ലക്ഷ്യം .ഒക്ടോബർ 31 ന് കൾച്ചറൽ ഫോറം ഹാളിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രത്യേക പരിപാടി നടക്കും.

നവംബർ 1 വൈകുന്നേരം ഏഴു മണിക്ക് സി ഐ സി ഹാളിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ യുള്ള ജില്ലകളിൽ നിന്ന് രജിസ്റ്റർ ചെയ്തവർക്കുള്ള പരിപാടിയും നവംബർ 2 രാവിലെ 8.30 ന് അൽഖോറിലും നവംബർ 3 ന് പാലക്കാട് മുതൽ കാസർഗോഡ് വരെ യുള്ള ജില്ലകളിൽ നിന്ന് രജിസ്റ്റർ ചെയ്തവർക്കുള്ള പരിപാടിയും നടക്കും .ഈ രംഗത്തെ വിദഗ്ധനും ഉർവി ഫൗണ്ടേഷൻ ചെയർമാനും ആയ ആർകിടെക്ട് ഹസ്സൻ നസീഫ് വിവിധ സെഷനുകൾ നയിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ WWW.CFQATAR.ORG എന്ന വെബ്‌സൈറ്റ് വഴിയോ [email protected] എന്ന ഇമെയിൽ വഴിയോ 50853891 എന്ന വാട്‌സ്ആപ്പ് രജിസ്റ്റർ ചെയ്യണം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP