Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം ഇക്കോ വേവ്സ് ഗ്ലോബൽ സമ്മിറ്റ് മാർച്ച് ഒന്നിന് ദോഹയിൽ

മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം ഇക്കോ വേവ്സ് ഗ്ലോബൽ സമ്മിറ്റ് മാർച്ച് ഒന്നിന് ദോഹയിൽ

ദോഹ : മനസ്ഥിതി മാറ്റത്തിലൂടെ പരിസ്ഥിതിയേയും വ്യവസ്ഥിതിയേയും നന്മയോടെ സംരക്ഷിക്കാമെന്ന ആശയത്തിൽ മൈന്റ്ട്യൂൺ ഇക്കോ വേവ്സ് എൻ.ജി.ഒ.സൊസൈറ്റിയുടെ ആഗോള ഉച്ചകോടി 2019 മാർച്ച് 1 വെള്ളി ഖത്തറിലെ ദോഹയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.'മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം' എന്ന പ്രമേയത്തിൽ പത്തു മാസക്കാലമായി രാജ്യാന്തര തലത്തിൽ നടന്നു വരുന്ന കാമ്പയിനിന്റെ സമാപനമാണ് സമ്മിറ്റ്.

2018 ഏപ്രിൽ 15ന് ദുബൈയിൽ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്ത കാമ്പയിനിന്റെ ഭാഗമായി മലേഷ്യ, ഇന്ത്യ, ഖത്തർ,യു.ഏ.ഇ, ഒമാൻ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സെമിനാറുകൾ.ശുചിത്വ സേവന പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടൽ, സ്പീച്ച് റിയാലിറ്റി ഷോകൾ,
പ്രളയാനന്തരം നടന്ന നവകേരള മുന്നേറ്റത്തിന് മനസ്സൊരുക്കം പ്രോഗ്രാമുകൾ, മനസ്സിനൊരു ട്യൂണിങ്, ലൈഫിനൊരു ടേണിങ് വർക്ക് ഷോപ്പുകൾ പ്രധാന പ്രവർത്തനങ്ങളിൽ ചിലതാണ്.

മലേഷ്യയിലെ പ്രോഗ്രാമുകളുടെ ഉദ്ഘാടനം ഇന്റർനാഷനൽ യൂനിവേഴ്സിറ്റി ഡയർക്ടർ ഡോ.എസ്മിൽ സുൽകിഫ്‌ളിയും ഇന്ത്യയിൽ കേരള പൊലീസ് അക്കാഡമി അസി. ഡയർക്ടർ മനോജ് കുമാറും യു.എ.ഇ യിൽ ജീ.സീ.സീ.ചെയർമാൻ രമേശ് പയ്യന്നൂരും ഖത്തറിൽ ജീസീസീ പാട്രൺ എൻ.കെ മുസ്തഫ സാഹിബും ഒമാനിൽ പാട്രൺ കവി വേണു നാഗലശ്ശേരിയും ഉദ്ഘാടനം ചെയ്തു. കാമ്പയിനിന്റെ ഭാഗമായി കേരള നിയസഭാ സാമാജികർക്ക് വേണ്ടി സ്പീക്കർ സംഘടിപ്പിച്ച പരിശീലന പരിപാടി 'കേരളാ സമ്മിറ്റ്' ഡോ. സീ.എ.റസാഖിന്റെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി അസംബ്ലി മന്ദിരത്തിൽ നടന്നു.

2014ൽ ആറ് ജീസീസീ രാഷ്ട്രങ്ങളിലെ 20 കേന്ദ്രങ്ങളിൽ 'ഇഴ ചേർന്ന ബന്ധങ്ങൾ,ഈണമുള്ള ജീവിതം' എന്ന പ്രമേയത്തിൽ 120 പ്രോഗ്രാമുകളുമായി നടന്ന മൂന്ന് മാസ ക്യാമ്പയിൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറ് ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ത്യയിലുമായി ഒമ്പത് കമ്യൂണുകളും നിരവധി ചാപ്റ്ററുകളുമായി പ്രവർത്തിച്ചു വരുന്ന സൊസൈറ്റിയുടെ ലീഡേഴ്സ് ഫാക്ടറി മോൾഡിങ് മിഷൻ സംവിധാനത്തിലൂടെയാണ് നേതൃത്വ പരിശീലനം നടക്കുന്നത്.

ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന ആഗോള ഉച്ചകോടിയിൽ, പ്രശസ്ത പരിസ്ഥിതി പോരാളിയും സൊസൈറ്റിയുടെ ഗ്ലോബൽ ചീഫ് അഡൈ്വസറുമായ പ്രൊഫ. ടി.ശോഭീന്ദ്രന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കും. ഏഴു രാഷ്ട്രങ്ങളിലെ വിവിധ കമ്യൂണുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ലീഡർമാരാണ് പ്രതിനിധികളായെത്തുന്നത്. ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഖത്തർ ഫൗണ്ടേഷൻ മുൻ വൈസ് ചെയർമാനുമായ ഡോ. സെയ്ഫ് അൽ ഹാജിരി, പ്രൊഫ.ടി. ശോഭീന്ദ്രൻ, ഗ്ലോബൽ ചീഫ് സോ.സീ.എ. റസാഖ് തുടങ്ങി നിരവധി പ്രമുഖർ സംബന്ധിക്കും. വേവ്സ് ട്രൂപ്പിന്റെ കലാപരിപാടികളും സംഗീത നിശയും അരങ്ങേറുമെന്നും മൈന്റ് ട്യൂൺ എക്കോ വേവ്സ് ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ സമ്മിറ്റ് വിലയിരുത്താനായി കടവ് റെസ്റ്റോറന്റിൽ കൂടിയ വേവ്സ് അംഗങ്ങളുടെ യോഗത്തിൽ ചീഫ് പാട്രൺ ഉസ്മാൻ കല്ലൻ, എക്കോ വേവ്സ് ഗ്ലോബൽ ചെയർമാൻ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറൽ വി സി മശ്ഹൂദ്, ഭാരവാഹികളായ മുത്തലിബ് കണ്ണൂർ, ബഷീർ ഹസൻ, രാജേഷ് വി സി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, നൗഫൽ, ബൽക്കീസ് നാസർ, ജാഫർ, ശമീർ പി.എച്ച,് ബഷീർ നന്മണ്ട, മുനീർ, അബ്ദുല്ല പോയിൽ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP