Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈന്റ് ട്യൂൺ ഇക്കോ വേവ്സ് ഗ്ലോബൽ സമ്മിറ്റ് ഒക്ടോബറിൽ ദോഹയിൽ

മൈന്റ് ട്യൂൺ ഇക്കോ വേവ്സ് ഗ്ലോബൽ സമ്മിറ്റ് ഒക്ടോബറിൽ ദോഹയിൽ

ദോഹ : 'മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം എന്ന പ്രമേയത്തിൽ ആഗോള തലത്തിലുള്ള മൈന്റ് ട്യൂൺ ഇക്കോ വേവ്സ് കൂട്ടായ്മയുടെ പ്രഥമ സംഗമം ഇക്കോ വേവ്സ് ഗ്ളോബൽ സമ്മിറ്റ് 2018 ഒക്ടോബർ മാസം ദോഹയിൽ നടക്കുമെന്ന് സംഘടനയുടെ ഗ്ളോബൽ ചെയർമാൻ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു. പ്രമുഖ മൈന്റ് പവർ ട്രെയിനറും ഹാപ്പി ലൈഫ് കോച്ചുമായ ഡോ. സി. എ. റസാഖിന്റെ കീഴിൽ വിവിധ പരിശീലന പരിപാടികൾ പൂർത്തിയാക്കിയ പതിനേഴായിരത്തോളം വരുന്ന വേവ്സ് കൂട്ടായ്മയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് പ്രഥമ ഗ്ളോബൽ സമ്മിറ്റിൽ പങ്കെടുക്കുകയെന്ന് ഷാലിമാർ പാലസ് ഹോട്ടലിൽ നടന്ന പ്രഖ്യാപനസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വേറിട്ട പരിശീലന പരിപാടികളും സേവന പ്രവർത്തനങ്ങളുമായുള്ള സംഘത്തിന്റെ ജൈത്രയാത്രയിലെ നാഴികല്ലായിരിക്കും പ്രഥമ ഗ്ളോബൽ ഉച്ചകോടിയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായി മാനവികത എന്ന ലക്ഷ്യത്തോടെ ഐക്യ രാഷ്ട്ര സംഘടനയുടേയും യുനെസ്‌കോയുടേയും അംഗീകാരത്തോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പോസിറ്റീവ് ചിന്തകളും ക്രിയാത്മക പരിപാടികളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മൈന്റ് ട്യൂൺ വേവ്സ് കുടുംബങ്ങളെ വ്യക്തമായ പ്രവർത്തന രൂപരേഖയും മാർഗനിർദേശങ്ങളും കൊടുത്ത് കുടുംബത്തിനും സമൂഹത്തിനും നാടിനുമൊക്കെ കൂടുതൽ ഗുണകരമായ രൂപത്തിൽ വളർത്തുകയാണ് ഗ്ളോബൽ സമ്മിറ്റ് ലക്ഷ്യം വെക്കുന്നതെന്നും സംസ്‌കാരങ്ങളുടേയും സഹവർത്തിത്വത്തിന്റെ സംഗമഭൂമിയായ ഖത്തറിൽ ആദ്യ ഗ്ളോബൽ സമ്മിറ്റ് ആസൂത്രണം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ചീഫ് പാട്രണും മെന്ററുമായ ഡോ. സി.എ. റസാഖ് പറഞ്ഞു. സംഘർഷങ്ങളും സമ്മർദ്ധങ്ങളുമുള്ള ലോകത്ത് ഇഴടയുപ്പമുള്ള കുടുംബങ്ങളും ഊഷ്മളമായ ബന്ധങ്ങളും വളർത്തിയെടുക്കുന്നതിൽ മൈന്റ് ട്യൂൺ പരിശീലന പരിപാടികൾ ഏറെ സഹായകമാകുമെന്നാണ് തന്റെ അനുഭവ സാക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പരിശീലകരും പരിശീലന പദ്ധതികളുമുള്ള ലോകത്ത് മൈന്റ് ട്യൂൺ ഇക്കോ വേവ്സ് വേറിട്ടുനിൽക്കുന്നത് അംഗങ്ങളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളിലൂടെയാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ഐക്യരൂപമുണ്ടാക്കുവാനും കൂടുതൽ സജീവമായി മുന്നോട്ടുപോകുവാനും ഗ്ളോബൽ സമ്മിറ്റ് കാരണമാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്ളോബൽ കമ്മറ്റി സെക്രട്ടറി ജനറൽ മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു. വിജ്ഞാനവും വിനോദവും കോർത്തിണക്കി ആസൂത്രണം ചെയ്യുന്ന ഗ്ളോബൽ സമ്മിറ്റ് പങ്കെടുക്കുന്നവർക്ക് സവിശേഷമായ അനുഭമമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് ഖത്തർ ചെയർമാൻ ബഷീർ വടകര പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുത്തലിബ് കണ്ണൂർ അദ്ധ്യക്ഷനായിരുന്നു. ബൈജു പി മൈക്കിൾ, ശ്യാം മോഹൻ, മജീദ് എം.വി, കബീർ ചെറുവത്തൂർ, ബൽക്കീസ്, ഷമീർ, എന്നിവർ സംസാരിച്ചു. ദോഹ മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് ജനറൽ സെക്രട്ടറി ഷഫീഖ് കടവത്തൂർ സ്വാഗതവും ബഷീർ നന്മണ്ട നന്ദിയും പറഞ്ഞു. സബീന എം.കെ പരിപാടി നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP