Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അൽ മദ്റസ അൽ ഇസ്ലാമിയയിലെ മുതിർന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മിസ്‌ക് രിഹ്ല 2020 സംഘടിപ്പിച്ചു

അൽ മദ്റസ അൽ ഇസ്ലാമിയയിലെ മുതിർന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മിസ്‌ക് രിഹ്ല 2020 സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ: ദീനീ പഠനത്തിനും ധാർമിക ശിക്ഷണത്തിനും പുറമെ മദ്റസയിലെ മുതിർന്ന വിദ്യാർത്ഥികളുടെ ഇസ്ലാമിക വ്യക്തിത്വ രൂപീകരണവും നിത്യ ജീവിതത്തിലെ ഇസ്ലാമിക മൂല്യങ്ങളുടെ പ്രയോഗ വൽക്കരണവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിലെ മുതിർന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മിസ്‌കിന്റെ ഈ വർഷത്തെ പഠന യാത്ര സംഘടിപ്പിച്ചു.

ദുഃഖാനിലെ ചരിത്രമുറങ്ങുന്ന ഭൂമിശാസ്ത്ര പ്രദേശങ്ങളും, മറ്റും സന്ദർശനം നടത്തി കൊണ്ടായിരുന്നു മിസ്‌കിന്റെ രിഹ്ല ആരംഭിച്ചത്. 74 വിദ്യാർത്ഥികളും 14 അദ്ധ്യാപകരുമായി രാവിലെ 7 മണിക്ക് മിസ്‌ക് കൺവീനർ മുഹമ്മദലി ശാന്തപുരത്തിന്റെ നേതൃത്വത്തിൽ പുറപ്പെട്ട യാത്ര വൈകുന്നേരം 5.30 വരെ വിവിധങ്ങളായ ഇൻഡോർ, ഔട്ട്ഡോർ വിനോദ മത്സരങ്ങളാൽ ധന്യമായിരുന്നു.

ഡുവൽ ബലൂൺ ബ്ലോവിങ്, കാച്ച് ദ ക്രോസ്, സ്പിൻ ആൻഡ് കാച്ച് ദ എഗ്ഗ്, ഗ്ലാസ്സ് പാസ്സിങ്, ഗ്ലാസ് നോസ് പിരമിഡ്, ബലൂൺ ഗ്ലാസ് പിരമിഡ്, ബലൂൺ മെട്രോ തുടങ്ങി ധാരാളം വൈവിധ്യവും ആനന്ദകരുമായ ഗെയിംസുകൾക്ക് പുറമെ ഫുട്ബോൾ, കബഡി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ഗാനാലാപനവും, പൗരത്വ നിയമ ഭേതഗതിക്കെതിരെ ആസാദി മുദ്രാവാക്യം വിളിച്ച് ഐക്യ ദാർഢ്യ പ്രഖ്യാപനവും കൂടി രിഹ്ലയെ സമ്പന്നമാക്കി.

UNITY IS STRENGTH എന്ന പ്രമേയത്തിൽ നടത്തിയ രിഹ്ല കുട്ടികളിൽ ഐക്യബോധം വളർത്തിയെടുക്കുന്നതിന്നും, സഹകരണ മനോഭാവം ഊട്ടി ഉറപ്പിക്കുന്നതിന്നും, മറ്റുള്ളവർക്ക് തന്നെക്കാൾ പരിഗണന നൽകേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിന്നും സഹായകമായ രീതിയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളെ സഫ, മർവ , അറഫ, മിന എന്നീ നാല് ഗ്രൂപ്പുകളാക്കി കൊണ്ട് നടത്തിയ മത്സരങ്ങളിൽ 60 പോയന്റുകൾ നേടി മിന ഗ്രൂപ്പ് ഒന്നാം സ്ഥാനവും മർവ, സഫ, അറഫ എന്നീ ഗ്രൂപ്പുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളും പങ്കിട്ടെടുത്തു.

ദുഃഖാനിലെ ഖത്തർ പെട്രോളിയം ജീവനക്കാരനായ സൈഫുദ്ദീൻ എറണാകുളം, മദ്റസ വൈസ് പ്രിൻസിപ്പാൽമാരായ എം ടി സിദ്ദീഖ്, മുഹമ്മദലി ശാന്തപുരം മറ്റു അദ്ധ്യാപകരും വിജയികൾക്ക് സമ്മാന വിതരണം നടത്തി.

മദ്റസ കോ- കരിക്കുലർ വിഭാഗം തലവൻ അബുല്ലൈസ്, അദ്ധ്യാപകരായ അലി, ഉസ്മാൻ, അബൂബക്കർ, ഷാജുദ്ദീൻ, അസ്ലം, റാഷിദ്, സലീന, റഹിയത്ത്, ഷക്കീല, ജുവൈരിയ, ഫരീദ എന്നിവർ രിഹ്ലക്ക് നേതൃത്വം നൽകി .മദ്റസ ഹെഡ് ബോയ് അമാൻ ഹാഷിം നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP