Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഡേപകിനെ ഖത്തർ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസിയായി എമ്പാനൽ ചെയ്തേക്കും

ഒഡേപകിനെ ഖത്തർ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസിയായി എമ്പാനൽ ചെയ്തേക്കും

ത്തറിലേക്കുള്ള പൊതു/ സ്വകാര്യ മേഖലകളിലേക്കുള്ള നിയമങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത ഏജൻസിയായി എമ്പാനാൽ ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് ഉറപ്പു നൽകി.

ഖത്തറിന്റെ വികസനത്തിനായി എല്ലാ മേഖലകളിലുമുള്ള റിക്രൂട്ട്‌മെന്റുകളെയും സ്വാഗതം ചെയ്യുന്നതായും റിക്രൂട്ട്‌മെന്റ്‌ന്റെ പേരിൽ നടക്കുന്ന എല്ലാ അനാരോഗ്യ പ്രവണതകളും അവസാനിപ്പിക്കുകയും സംസ്ഥാന സർക്കാരിന്റെ റിക്രൂട്‌മെന്റ് ഏജസിയായ 'ഒഡെപെക്' നോട് ചേർന്ന് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇത്തരത്തിലുള്ള സന്ദർശനത്തിനു മുൻകൈ എടുത്ത കേരള തൊഴിൽ വകുപ്പ് മന്ത്രിയെ അഭിനന്ദിക്കുന്നതായും . ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി പറഞ്ഞു..

നേരത്തെ ഖത്തർ തൊഴിൽ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള ലേബർ റിലേഷൻ വകുപ്പ് ആസ്ഥാനത്തു ഇന്ത്യൻ അംബാസിഡരോടും മറ്റു ഉദ്യോഗസ്ഥരോടും ഒപ്പം മന്ത്രി ടി പി രാമകൃഷ്ണൻ സന്ദർശനം നടത്തത്തിയിരുന്നു.പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലേബർ റിലേഷൻ വകുപ്പ് ആസ്ഥാനം ലോകത്തിനു ആകെ മാതൃകയാണെന്നു മന്ത്രി പിന്നീട് പറഞ്ഞു.

കൂടാതെ , ഈ ഓഫീസിൽ കംപ്ലയിന്റ് രെജിസ്റ്റർ ചെയ്യുന്നതിന് 'ടെല്ലർ' സംവിധാനത്തിൽ നിലവിൽ വിവിധ ഭാഷകൾ ഉണ്ടെങ്കിലും മലയാളം ഭാഷ ലഭ്യമല്ലെന്ന കാര്യം ബഹു. തൊഴിൽ വകുപ്പ് മന്ത്രി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും, ആയതിനു ഉടൻ തന്നെ സംവിധാനം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ ഉറപ്പു നൽകുകയും ചെയ്തു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അത്തരം ഒരു നടപടി ശ്രദ്ധേയമാണ്.

കേരളത്തിന്റെ തനത് ആറന്മുള കണ്ണാടി ഖത്തർ തൊഴിൽ വകുപ്പ് മന്ത്രിക്കു സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP