Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കൾച്ചറൽ ഫോറം ഖത്തർ സ്‌പോർടീവ് 2019 : യൂത്ത് ഫോറം ചാമ്പ്യാന്മാർ

കൾച്ചറൽ ഫോറം ഖത്തർ സ്‌പോർടീവ് 2019 : യൂത്ത് ഫോറം ചാമ്പ്യാന്മാർ

ദോഹ: ഖത്തർ കായിക ദിനത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിച്ച മൂന്നാമത് സ്‌പോർടീവിൽ യൂത്ത് ഫോറം ഖത്തർ മികച്ച മേൽക്കോയ്മയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

രണ്ട് ദിവസങ്ങളിലായി അയ്യായിരത്തോളം കായിക പ്രേമികൾ സാക്ഷ്യം വഹിച്ച കായിക മാമാങ്കത്തിൽ പതിനാറ് ടീമുകളാണ് വിവിധ മത്സരയിനങ്ങളിൽ മാറ്റുരച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഫസ്റ്റ് റണ്ണറപ്പായിരുന്ന യൂത്ത് ഫോറം 115 പോയിന്റ് നേടിയാണ് ഇപ്രാവശ്യം ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. സ്‌പോർട്ടിവിന്റെ ചരിത്രത്തിൽ ഒരു ടീം 100 ലധികം പോയിന്റ് കരസ്ഥമാക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ രണ്ടരമാസക്കാലം മുൻ നാഷണൽ ചാമ്പ്യനും ഖത്തർ നാഷണൽ അത്‌ലറ്റിക് ടീം കോച്ചുമായ ക്യാപ്റ്റൻ മുൻസീറിന്റെ മേൽനോട്ടത്തിൽ നടന്ന പരിശീലനമാണ് ടീമിനെ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ സഹായിച്ചത്.

ഉൽഘാടന ദിവസം അരങ്ങേറിയ മാർച്ച് പാസറ്റ് മത്സരത്തിൽ ഇന്തോ-ഖത്തർ കൾച്ചറൽ ഇയർ, ഏഷ്യാ കപ്പ് വിജയം, ഖത്തർ 2022 എന്നീ വിവിധ തീം പ്ലോട്ടുകൾ അണിയിച്ചൊരുക്കി യൂത്ത് ഫോറം ഒന്നാമതെത്തിയിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ അപ്രമാദിത്യം കാണിച്ച യൂത്ത് ഫോറം താരങ്ങൾ തന്നെയാണ് എല്ലാ വിഭാഗങ്ങളിലും വ്യക്തികത ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയതും. എ കാറ്റഗറിയിൽ (20-30 വയസ്) മുഹമ്മദ് മഹ്‌റൂഫും
ബി കാറ്റഗറിയിൽ ( 30-40 വയസ്) കണ്ണൻ ചെമ്പനുംലേഡീസ് കാറ്റഗറിയിൽ അജിത ശ്രീവൽസനും മീറ്റിന്റെ താരങ്ങളായി.

മീറ്റിലെ വേഗമേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ടതും യൂത്ത് ഫോറത്തിന്റെ മുഹമ്മദ് മഹ്‌റുഫ് തന്നെയാണ്. വനിത വിഭാഗത്തിലും മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ടീം ഫസ്റ്റ് റണ്ണറപ്പ് നേടി

സൽവ റോഡിലെ താസ റെസ്റ്റോറന്റിൽ നടന്ന സ്വീകരണ ചടങ്ങിൽ ടീമിനെ ആദരിച്ചു. JGB ഇന്റർനാഷണൽ സെയിൽസ് മാനേജർ ശിഷിർ കുമാർ സിങ്, യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രഹീം, ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കുൽ, വൈസ് പ്രസിഡന്റ് ഷബീർ, ഫൈസൽ സ്പോർട്സ് വിങ് കൺവീനർ ഷഫീഖ് അലി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ടീം മാനേജർ മുഅമിൻ, കോർഡിനേറ്റർമാരായ ഹബീബ്, ഇമ്രാൻ, ഷിബിലുറഹ്മാൻ, ഹക്കിം, ഹാമിദലി, ഷാക്കിറ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP