Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദോഹ സ്റ്റുഡൻസ് കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു

ദോഹ സ്റ്റുഡൻസ് കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് ഇന്ത്യയും ഗേൾസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ചെയ്ഞ്ച് ഈസ് കമിങ്' എന്ന തലക്കെട്ടിലെ വിദ്യാർത്ഥി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു .

നവംബർ 22 ന് വൈകിട്ട് നാല് മുതൽ ഒമ്പത് മണി വരെ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലാണ് ദോഹ സ്റ്റുഡന്റസ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും. ലോകത്ത് ഇന്ന് നടക്കുന്ന പ്രകൃതി ചൂഷണങ്ങൾ, മനുഷ്യർ പരസ്പരമുള്ള വിദ്വേഷം, ഇവക്കു പകരം പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രമേയമാക്കിയാണ് യൂത്ത് ഫോറം, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

പരിസ്ഥിതി സംരക്ഷണവും വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങളും വിദ്യാർത്ഥികളുടെ സാമൂഹിക ദൗത്യവും ചർച്ച ചെയ്യപ്പെടുന്ന പൊതുസമ്മേളനത്തിൽ ഗ്രാൻഡ് മാസ്റ്റർ ഡോ. ജി. എസ്. പ്രദീപ്, ക്വിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.കെ സുഹൈൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇവർക്കു പുറമെ ഖത്തറിലെ വിശിഷ്ട വ്യക്തിത്വങ്ങൾ, സംഘടനാ പ്രതിനിധികൾ, വ്യാപാര പ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സിഐ.ഡി), ഫ്രെണ്ട്‌സ് ഓഫ് എൻവയോണ്മെന്റ് സെന്റർ, സേവ് ദി ഡ്രീം എന്നിവരാണ് സമ്മേളനത്തിന്റെ സ്ട്രാറ്റജിക് പാർട്‌നേഴ്‌സ്. ഫാസ്റ്റ്ട്രാക് ഇലക്ട്രോണിക്‌സ് ആൻഡ് ഹോം അപ്ലയൻസ്, റോട്ടാന റെസ്റ്റോറന്റ്, ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ്, പൂൾ മാസ്റ്റർ, ഗൾഫ് ക്ലാസിക് ട്രേഡിങ്, ഫുഡ് വേൾഡ് റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയിലാണ് കോൺഫറൻസ് നടക്കുന്നത്.

സമ്മേളന സന്ദേശ പ്രചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കാമ്പയിൻ, ഇന്റർ സ്‌കൂൾ ഫുഡ്‌ബോൾ ടൂർണമെന്റ്, ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു .

കായിക പ്രവർത്തനങ്ങളിലൂടെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സേവ് ദ ഡ്രീം ഫൗണ്ടേഷന്റെ എക്‌സികൂട്ടീവ് ഡയറക്ടറും ഐക്യ രാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനുമായ മെസിമിലാനോ മൊണ്ടനാരി

സ്റ്റുഡൻസ് ഇന്ത്യ പ്രസിഡന്റ് ഫാഇസ് അബ്ദുറഷീദ്, ഗേൾസ് ഇന്ത്യ പ്രസിഡന്റ ഫരിഹ അബ്ദുൽ അസീസ് എന്നിവർക്ക് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.

ബർവ സിറ്റിക്ക് സമീപമുള്ള ഹാമിൽട്ടൻ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രകാശന ചടങ്ങിൽ സ്റ്റുഡന്റസ് ഇന്ത്യ പ്രസിഡന്റ് ഫാഇസ് അബ്ദു റഷീദ് അദ്യക്ഷത വഹിച്ചു.

സമ്മേളന ജനറൽ കൺവീനർ തൗഫീഖ് കെ.പി, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ, ക്രേന്ദ്രകമ്മിറ്റിയംഗങ്ങൾ, ലോഗോ ഡിസൈനറ്റും ആർടിസ്റ്റുമായ ബാസിത് ഖാൻ ചേന്ദമംഗല്ലൂർ, ഇന്റർ സ്‌കൂൾ ഫുഡ്‌ബോൾ ടീം ക്യാപ്റ്റന്മാർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP