Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി മലയാളി ഫെഡറേഷൻ ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.

പ്രവാസി മലയാളി ഫെഡറേഷൻ ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് 19 മഹാമാരി കാരണം ലോക്ക് ഡൗണിലും,മറ്റു സാമ്പത്തിക പരവും ജോലി സംബന്ധമായ പ്രശ്‌നങ്ങളും മറ്റും അഭിമുകീകരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കു വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കൾ പി എം ഫ് ഗ്ലോബൽ കാമ്പയിനിന്റെ ഭാഗമായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി കുമാരന്റെ അസാന്നിധ്യത്തിൽ കമ്മ്യൂണിറ്റി വെൽഫെയർ ഫസ്റ്റ് സെക്രട്ടറി എസ് ആർ എച്ച് ഫഹ്മിക്ക് മെയ് ഇരുപതു ഞായറാഴ്ച രാവിലെ കൈ മാറി, ചടങ്ങിൽ ലേബർ ആൻഡ് കമ്മ്യൂണിറ്റി ഓഫീസർ ശ്രീ ധീരജ് കുമാർ, സെക്കന്റ് സെക്രട്ടറി ഡോക്ടർ സോനാ സോമൻ, പി എം ഫ് ഖത്തർ ട്രഷറർ ആഷിക് മാഹി, പി എം ഫ് ഖത്തർ ജനറൽ സെക്രട്ടറി ശ്രീ അഹമ്മദ് ഹിഷാം, എന്നിവരും സന്നിഹിതരായിരുന്നു. ഈ ഒരു കാമ്പയിനിൽ പങ്കു ചേരാനും അതാതു രാജ്യങ്ങളിലെ എംബസ്സികൾക്കും മിഷനുകൾക്കും 55 ഓളം രാജ്യങ്ങളിൽ ഇപ്പോൾ യൂണിറ്റുകളുള്ള പി എം ഫ് ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയായതായി ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം എംബസി അധിക്രതരെ അറിയിച്ചു തുടർന്നും സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നു ഖത്തർ ട്രഷറർ ആശിക് മാഹി, ജനറൽ സെക്രട്ടറി അഹമ്മദ് ഹിഷാം എന്നിവർ അറിയിച്ചു.

ഈ ഒരു അനിവാര്യ കാലഘട്ടത്തിൽ അശരണർക്കു അത്താണിയാകുന്ന എം ഫ് ന്റെ മാതൃകാ പരമായ ഈ കാരുണ്യ പ്രവർത്തനങ്ങൾക്കു ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി കുമാരൻ പി എം എഫ് ഗ്ലോബൽ സംഘടനക്കും നേതാക്കൾക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി, ഇന്ത്യൻ എമ്പസിയുമായി ചേർന്നുള്ള ഈ ഒരു ഉദ്യമത്തിൽ കാരുണ്യ പ്രവർത്തികളിൽ എന്നും സഹകരിക്കാറുള്ള ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഫാമിലി ഫുഡ് സെന്റർ മുഖ്യ പ്രായോജകർ ആയിരുന്നു കൂടാതെ സ്‌പോൺസർ ആയി പ്രധാന ഭക്ഷ്യ വിതരണ ശൃംഖല ആയ ദാന ഹൈപ്പര്മാര്ക്കറ്റും സഹകരിച്ചു. ഈ ഒരു സദുദ്യമത്തിൽ പങ്കു ചേർന്ന സ്‌പോണ്‌സർമാർക്കും പി എം ഫ് ഭാരവാഹികൾക്കും ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ചീഫ് പേട്രൺ ഡോക്ടർ മോൻസ് മാവുങ്കാൽ, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ സംയുക്ത പത്ര പ്രസ്താവനയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP