Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ ദേശീയ കായികദിനം ടീം മീഡിയ പ്ളസ് ജേതാക്കൾ

ഖത്തർ ദേശീയ കായികദിനം ടീം മീഡിയ പ്ളസ് ജേതാക്കൾ

സ്വന്തം ലേഖകൻ

ദോഹ. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസും റെസ്റ്റോറന്റ് ശൃംഖലയായ ടീം ടൈം ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ടീ ടൈമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ടീം മീഡിയ പ്ളസ് ജേതാക്കളായി. മമൂറ മിനി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ടീം മീഡിയ പ്ളസിന് വേണ്ടി സിയാഹുറഹ്മാൻ, റഷാദ് മുബാറക് എന്നിവർ ഗോളുകൾ നേടി.

മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ദേശീയ കായിക ദിനത്തിൽ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്റെ കായിക കുതിപ്പുകൾക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും. പൊതു അവധി പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കായിക ദിനം സമൂഹത്തിന്റെ ചിന്താഗതിയിലും പ്രവർത്തനങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.


ടീ ടൈം ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ശിബിലിയുടെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതൽ ആകർഷകമാക്കി. ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, സുരേഷ്, അഫ്സൽ കിളയിൽ, ശിഹാബുദ്ധീൻ, യുനുസ് സലീം, ജോജിൻ മാത്യൂ, റമീസ് എം, സഅദ് അമാനുല്ല, ശഹീൻ അഹമ്മദ്, കാജാ ഹുസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP