Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മീയ രക്ഷക്ക് ഖുർആൻ പഠനം ദിനചര്യയാക്കുക - നൗഷാദ് സലഫി

ആത്മീയ രക്ഷക്ക് ഖുർആൻ പഠനം ദിനചര്യയാക്കുക - നൗഷാദ് സലഫി

സ്വന്തം ലേഖകൻ

ദോഹ : ജിബ്രീൽ(അ) മുഖേന മുഹമ്മദ് നബി (സ) തിരുമേനിക്ക് ലഭിച്ച വിശുദ്ധ ഖുർആൻ ലോകസമൂഹത്തോട് സംവദിക്കുകയാണ്. മാനവലോകത്തിന്റെ ജീവിത ഭരണഘടനയായ വിശുദ്ധ ഖുർആൻ വലിയ പ്രാധാന്യത്തോടെ സമൂഹം എന്നും നെഞ്ചേറ്റിയിട്ടുണ്ട്.

ഖുർആൻ പഠനം ദിന ചര്യയാക്കാനും അതിന്റെ വിശദീകരണം മനസ്സിരുത്തി ഗ്രഹിക്കുവാനും നാം തയ്യാറാവണം, അങ്ങിനെ ആത്മീയ രക്ഷ സാധ്യമാകാം എന്നും എന്ന് നൗഷാദ് സലഫി അഭിപ്രായപ്പെട്ടു. സൃഷ്ടികളിൽ അത്യുത്തമരായ തിരുനബി(സ്വ) ക്ക് ഇറക്കപ്പെട്ട വിശുദ്ധ ഖുർആൻ ഭൂമിലോകത്തേക്കവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുമാണ്. ഇൻഡസ്ട്രിയൽ ഏരിയ അൽ ഫുർഖാൻ വിജ്ഞാന പരീക്ഷ മൊഡ്യൂൾ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രിൽ 3നു വെള്ളിയാഴ്‌ച്ച നടക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷ എക്‌സാം മൊഡ്യൂൾ പ്രകാശനo ഏരിയ കൺവീനർ അബ്ദുൽ ശുകൂർ അൻസാരി കബീർ സാഹിബിനു നൽകി നിർവ്വഹിച്ചു.

ഖത്തർ കേരളാ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ. ടി ഫൈസൽ സലഫി ഉദ്ഗാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രെട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദ് അലി മൂടാടി, നസീർ ടിപി എന്നിവർ സംസാരിച്ചു .

അൽഖോർ, അൽവക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല് കേന്ദ്രങ്ങളിലായി നടക്കുന്ന അൽഫുർഖാൻ വിജ്ഞാന പരീക്ഷയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കായി 33448821 / 31406673 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP