Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അൽ ഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ മൻസൂറ ഏരിയാ തല എക്‌സാം മൊഡ്യൂൾ പ്രകാശനം നിർവ്വഹിച്ചു

അൽ ഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ മൻസൂറ ഏരിയാ തല എക്‌സാം മൊഡ്യൂൾ പ്രകാശനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

ദോഹ:2020 ഏപ്രിൽ 3 വെള്ളിയാഴ്‌ച്ച നടക്കുന്ന നാലാമത് അൽ ഫുർഖാൻ വിജ്ഞാന പരീക്ഷയുടെ എക്‌സാം മൊഡ്യൂളിന്റെ മൻസൂറ ഏരിയാതല പ്രകാശനം സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ: സമീഹ് (ഖത്തർ റെഡ് ക്രെസന്റ്, ജനറൽ മെഡിസിൻ വിഭാഗം) യൂണിറ്റ് മെമ്പർ ഷംസുദ്ധീൻ സാഹിബിനു എക്‌സാം മൊഡ്യൂളിന്റെ കോപ്പിനൽകി പ്രകാശനം നിർവഹിച്ചു.

മൻസൂറ ഏരിയാ പ്രവർത്തകരും പഠിതാക്കളും പങ്കെടുത്ത പരിപാടിയിൽ ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ. ടി ഫൈസൽ സലഫി , ജനറൽ സെക്രെട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദ് അലി മൂടാടി, ഡോ: അസീം മുഹമ്മദ് , കെ. ടി നജ്മുദ്ധീൻ സലഫി, ഷബീർ മൂടാടി ,അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ സംസാരിച്ചു . QHLS മൻസൂറ യൂണിറ്റ് കൺവീനർ അബ്ദുസ്സമദ് എക്‌സാം രെജിസ്‌ട്രേഷൻ നിയന്ത്രിച്ചു.

https://forms.gle/vcyBfGstfm16Q9YN9 എന്ന ഗൂഗിൾ ഫോം വഴി ഖുർആൻ വിജ്ഞാന പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. അൽഖോർ, അൽവക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല് കേന്ദ്രങ്ങളിലായി നടക്കുന്ന അൽഫുർഖാൻ വിജ്ഞാന പരീക്ഷയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കായി 33448821 / 31406673 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP