Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിൽ നിന്നും പ്രമുഖ കളിക്കാർ എത്തി; ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗ് ഇന്ന് മുതൽ ദോഹ സ്റ്റേഡിയത്തിൽ

നാട്ടിൽ നിന്നും പ്രമുഖ കളിക്കാർ എത്തി; ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗ് ഇന്ന് മുതൽ ദോഹ സ്റ്റേഡിയത്തിൽ

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് , സുപ്രീം കമ്മറ്റി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിനു ഇന്ന് ദോഹ സ്റ്റേഡിയത്തിൽ തുടക്കമാവും. 12 പ്രമുഖ ടീമുകൾ കൊമ്പു കോർക്കുന്ന ടൂർണമെന്റിൽ കളിക്കാനായി നാട്ടിൽ നിന്നും നിരവധി ഐ. എസ്. എൽ, ലീഗ് കളിക്കാർ ദോഹയിൽ എത്തിക്കഴിഞ്ഞു. 12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്.

ഖത്തറിലെ പ്രമുഖ ടീമുകളായ സിറ്റി എക്‌സ്‌ചേഞ്ച്, അലി ഇന്റർനാഷണൽ, കെയർ ആൻഡ് ക്യൂയർ വൺ എഫ് എം ,ക്രെസെന്റ് ഒമേഗ, ഏഷ്യൻ മെഡിക്കൽസ് മേറ്റ്‌സ് ഖത്തർ, സൗത്ത് ഇന്ത്യൻ എഫ്‌സി, തമിഴ്‌നാട് എഫ്‌സി, അൻസാർ ടീ എഫ്‌സി, യൂത്ത് ഫോറം, ബാർവാ സ്‌ട്രൈക്കേഴ്‌സ്, ഈഗിൾസ് എഫ്‌സി, ശബാബ് എഫ്‌സി, എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ഇന്ന് നടക്കുന്ന ആദ്യമത്സരത്തിൽ സിറ്റി എക്‌സ്‌ചേഞ്ച് എഫ്.സി അൻസാർ ടീ എഫ്‌സിയെ നേരിടും. നാളെ തമിഴ് നാട് എഫ്‌സി സൗത്ത് ഇന്ത്യൻ എഫ്‌സിയെയും കെയർ ആൻഡ് ക്യൂയർ വൺ എഫ് എം ക്രെസെന്റ് ഒമേഗയെയും നേരിടും. വൈകിട് 7 മണി മുതൽ ദോഹ സ്റ്റേഡിയത്തിലാണ് മത്സരം. പ്രവേശനം സൗജന്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP