Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖിയ ചാമ്പ്യൻസ് ലീഗിന് ഉജ്ജ്വല തുടക്കം; ടീ ടൈം എഫ്സിക്ക് വിജയം

ഖിയ ചാമ്പ്യൻസ് ലീഗിന് ഉജ്ജ്വല തുടക്കം; ടീ ടൈം എഫ്സിക്ക് വിജയം

ദോഹ: എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗിന് ദോഹസ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. ഇന്നലെ നടന്ന ആദ്യ മൽസരത്തിൽ അൻസാർ ടീ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ടീ ടൈം എഫ് സി ആദ്യ വിജയം നേടി.

ഉത്ഘാടന മൽസരത്തിൽ കരുത്തരായ ടീ ടൈം എഫ് സി കളിയുടെ തുടക്കം മുതൽ തന്നെ ഭീഷണികൾ ഉതിർത്തു. അധികം വൈകാതെ തന്നെ അന്‌സാർ എഫ് സി ഗോളിയുടെ ചെറിയ പിഴവിലൂടെ ആറാം മിനുറ്റിൽ തന്നെ ഗോകുലം എഫ്സി താരം നാസർ ആളൂറിലൂടെ ആദ്യ ഗോൾ പിറന്നു . തുടർന്ന് എട്ടാം മിനുറ്റിൽ മൗസൂഫിലൂടെയും പതിനൊന്നാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയും അൻസാർ എഫ്‌സിയുടെ ഗോൾ വല ചലിച്ചു,.
കളിയുടെ രണ്ടാം പകുതിയുടെ രണ്ടാമത്തെ മിനുട്ടിൽ മുഹമ്മദ് സാബിത്ത് മനോഹരമായ ഒരു ലോംഗ് റേഞ്ചിലൂടെ അൻസാർ എഫ് സി ക്ക് വേണ്ടി മറുപടി ഗോൾ നേടി . ( 3 - 1 ). ടീ ടൈം എഫ്സി നിരന്തരം ആക്രമിച്ചെങ്കിലും ഗോൾ വല ചലിപ്പിക്കാനായില്ല

കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് , സുപ്രീം കമ്മറ്റി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന സിറ്റി എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ലീഗ് മൽസരങ്ങൾ മെയ്‌ 3 വരെ വ്യാഴം , വെള്ളി ദിവസങ്ങളിലായി ദോഹ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്.

ഖത്തറിലെ പ്രമുഖ ടീമുകളായ അലി ഇന്റർനാഷണൽ, കെയർ ആൻഡ് ക്യൂയർ വൺ എഫ് എം ,ക്രെസെന്റ് ഒമേഗ, ടീ ടൈം എഫ്സി, ഏഷ്യൻ മെഡിക്കൽസ് മേറ്റ്‌സ് ഖത്തർ, സൗത്ത് ഇന്ത്യൻ എഫ്‌സി, തമിഴ്‌നാട് എഫ്‌സി, അൻസാർ ടീ എഫ്‌സി, യൂത്ത് ഫോറം, ബാർവാ സ്‌ട്രൈക്കേഴ്‌സ്, ഈഗിൾസ് എഫ്‌സി, ശബാബ് എഫ്‌സി, എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP