Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖിയ ചാമ്പിയൻസ് ലീഗ് ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ 26 ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ

ഖിയ ചാമ്പിയൻസ് ലീഗ് ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ 26 ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ

ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് റിയ മണി ഏഴാമത് ഖിയ ചാമ്പിയൻസ് ലീഗ് ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ ഏപ്രിൽ 26 വെള്ളിയാഴ്ച ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ വെച് നടക്കും. രണ്ടു ദിവസങ്ങൾ ആയി നടന്ന ക്വാർട്ടർഫൈനൽ പോരാട്ടങ്ങൾ നിരീക്ഷിക്കാൻ എത്തിയ നൂറുകണക്കിന് കാണികൾക്ക് ഗോൾമഴ സമ്മാനിച്ച് ടൂർണമെന്റിലെ വമ്പൻ സ്രാവുകൾ സെമിഫൈനൽ ഇടങ്ങൾ ഉറപ്പുവരുത്തി.

ആദ്യ മത്സരത്തിൽ ഈഗ്ൾസ് എഫ്സിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി മുൻചാമ്പ്യന്മാർ അലി ഇന്റർനാഷണൽ എഫ്സി സെമിപ്രവേശനം നേടി. ബുജൈർ, സുഹൈർ, ജോബ്ബി, പ്രശാന്ത് എന്നിവരാണ് ഗോൾ നേടിയത്. ടൂർണമെന്റിൽ നാലാമത്തെ ഗോൾ അടിച്ച ബുജൈരിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

രണ്ടാം ക്വർട്ടറിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി എത്തിയ ക്രെസെന്റ് ഒമേഗ എഫ്സി യൂത്ത് ഫോറം ഖത്തറിനെ പരാജയപ്പെടുത്തി. 4 - 0 തന്നെ ആയിരുന്നു സ്‌കോർ. രാഹുൽ നേടിയ ഹാറ്റ്-ട്രിക്കിന്റെ മികവിലായിരുന്നു ക്രെസെന്റ് ഒമേഗയുടെ വിജയം. ആദർശ് അരിമ്പാറയും ക്രെസെന്റ് ഒമേഗാക്ക് വേണ്ടി വല കുലുക്കി.

ക്വർട്ടറിലെ ഏറ്റവും വലിയ സ്‌കോർ വന്നത് മൂന്നാമത്തെ മത്സരത്തിൽ ആയിരുന്നു. കെയർ ണ് ക്യൂർ വൻ എഫ് എം എതിരില്ലാത്ത 6 ഗോളുകൾക്കാണ് QIE സൗത്ത് ഇന്ത്യൻ ഫ്സിയെ മുട്ടുകുത്തിച്ചത്. തന്റെ രണ്ടാം ഹാറ്റ്രിക്ക് അടിച്ച അഭിലാഷ് ടൂർണമെന്റിലെ ടോപ് സ്‌കോറെർ ആയി. അഭിലാഷ് കൂടാതെ, ശ്രീക്കുട്ടൻ, താഹിർ സമാൻ, രാഹുൽ എന്നിവരും ഗോൾവല ചലിപ്പിച്ചു.

വാശിയേറിയ മത്സരങ്ങളിൽ ഒന്നായ നാലാം ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ടീ ടൈം എഫ്സി ഏഷ്യൻ മെഡിക്കൽസ് മേറ്റ്‌സ് ഖത്തറിനെ 3 - 1 ന് തോൽപ്പിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ശക്തമായ മുന്നേറ്റങ്ങൾ നടത്തിയ ടീ ടൈംന് വേണ്ടി മൗസൂഫും ബിജേഷും ആദ്യ ആറ് മിനുട്ടുകൾക്കുള്ളിൽ തന്നെ ലക്ഷ്യം കണ്ടു. ഏഷ്യൻ മെഡിക്കൽസ് മേറ്റ്സ്സ ഖത്തർ സജിത്ത് പൗലോസിന്റെ ഗോളിൽ തിരിച്ചു വരവ് ശ്രമിച്ചെങ്കിലും നാസർ അടിച്ച മൂന്നാം ഗോൾ ടീ ടൈം എഫ്സിക്ക് വിജയം ഉറപ്പിച്ചു.

വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനൽ പോരാട്ടങ്ങളിൽ ആദ്യ മത്സരത്തിൽ അലി ഇന്റർനാഷണൽ എഫ്സി ക്രെസെന്റ് ഒമേഗയെയും രണ്ടാം സെമിയിൽ കെയർ N ക്യൂർ വൻ എഫ് എഫ്എം ടീ ടൈം എഫ്‌സിയെയും നേരിടും .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP