Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖിയ ചാമ്പ്യൻസ് ലീഗ് :ഇത്തവണത്തെ 3 'ഫൈനലുകൾ; ഐ. എസ്. എൽ, ഐ ലീഗ്താരങ്ങൾ കടുത്ത പരിശീലനത്തിൽ

ഖിയ ചാമ്പ്യൻസ് ലീഗ് :ഇത്തവണത്തെ 3 'ഫൈനലുകൾ; ഐ. എസ്. എൽ, ഐ ലീഗ്താരങ്ങൾ കടുത്ത പരിശീലനത്തിൽ

ദോഹ : 12 ടീമുകളുമായി തുടങ്ങിയ ഖിയ ചാമ്പ്യൻസ് ലീഗ് യാത്ര നാല് ടീമുകളിലേക്കായി ചുരുങ്ങിയിരിക്കുന്നു. ഇനി നാലു ടീമുകളും മൂന്ന് കളികളും മാത്രം. രണ്ട് സെമി ഫൈനലുകളും ഫൈനലും.

പ്രതീക്ഷിച്ചപോലെ വമ്പൻ ടീമുകൾ തന്നെ സെമിയിൽ എത്തിയ ടൂർണമെന്റിൽ മുൻ ചാമ്പ്യന്മാരായ ALI INTERNATIONAL, CARE & CURE ONE FM, TEA TIME FC, കന്നിക്കിരീടം തേടുന്ന CRESENT OMEGA യും മാത്രമാണ് അവശേഷിക്കുന്നത്. സൂപ്പർ കപ്പായി മാറിയ ഖിയ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ വെള്ളിയാഴ്ച 6.30നു ALI INTERNATIONAL, CRESENT OMEGA യെയും 8 മണിക്ക് CARE & CURE ONE FM, TEA TIME FC യെയും നേരിടും. ദോഹ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

നിരവധി അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രാഥമിക റൗണ്ട്, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ശേഷം സെമി ഫൈനൽ മത്സരങ്ങൾക്കായി ടീമുകൾ കടുത്ത പരിശീലനത്തിലാണ് . നാല് ടീമുകളും ഒന്നിനൊന്ന് മെച്ചം. ആര് ജയിക്കുമെന്ന് പ്രവചനം അസാധ്യം. തങ്ങളുടെ ദിവസം ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ശക്തരിൽ ശക്തരാണവർ. ഇത്തവണത്തെ ഖിയ ചാമ്പ്യൻസ് ലീഗിൽ 3 ഫൈനലു'ണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ 'ഫൈനലിൽ' ALI INTERNATIONAL, CRESENT OMEGA യെയും തുടർന്ന് CARE & CURE ONE FM, TEA TIME FC യെയും നേരിടും.

ഈഗിൾസ് എഫ്‌സിയെ നിലം തൊടീക്കാതെ വരുന്ന, മുൻ ചാമ്പ്യന്മാരായ ALI INTERNATIONAL, താര നിബിഡമാണ്. നിരവധി ഐ. എസ്. എൽ, ഐ ലീഗ് താരങ്ങളെ ദോഹക്ക് പരിചയപ്പെടുത്തിയത്തിന്റെ ക്രെഡിറ് മാനേജർ നൗഫൽ ഈസക്കുള്ളതാണ്. അത്‌ലറ്റികോ കൊൽക്കത്തൻ താരം ജോബി ജസ്റ്റിൻ, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹക്ക് നേടിയോത്ത്, പ്രശാന്ത്, ബാംഗ്ലൂർ എഫ്‌സി താരം മയോൺ മെൻഡസ, ഗോകുലം താരം സുഹൈർ ഗോളടി യന്ത്രം ബുജൈർ തുടങ്ങി ഒരുപറ്റം പ്രശസ്തർ അലിക്കായി അണിനിരക്കുമ്പോൾ, ടൂർണമെന്റിലെ കറുത്ത കുതിരകളായ യൂത്ത് ഫോറത്തെ നിലംപരിശാക്കിയാണ് CRESENT OMEGA സെമി ബെർത്ത് നേടിയത്.

ഏത് ടീമിന്റെയും മധ്യനിരയെ തകർക്കാൻ കെൽപ്പുള്ള റാഷിയും ബിജോപോളും നയിക്കുന്ന CRESENT OMEGA യിൽ എതിരാളികളുടെ വലയിൽ ഗോൾ വർഷം തീർക്കുന്ന ഹാരിസ് റഹ്മാനും, ആദർശും രാഹുലും ബൂട്ടണിയുന്നു. പഴുതുകളില്ലാത്ത പ്രതിരോധനിരയാണ് CRESENT OMEGA യുടെ മറ്റൊരു ഹൈലൈറ്റ്. CRESENT OMEGA 'സുവർണ തലമുറ'യുടെ മികവിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ, ALI INTERNATIONAL 'പ്രതിഭാ ധാരാളിത്ത'ത്തിലാണ് പ്രതീക്ഷ വെക്കുന്നത്.

നിലവിലെ ജേതാക്കളായ, ദോഹയിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ TEA TIME FC യും രണ്ടാമത്തെ കിരീടം തേടിയിറങ്ങുന്ന CARE & CURE ONE FM ഉം തമ്മിലുള്ള മത്സരവും സെമി 'ഫൈനലാ'വുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൗത്ത് ഇന്ത്യൻ എഫ്‌സിയെ മറികടന്നാണ് CARE & CURE ONE FM ന്റെ വരവെങ്കിൽ അതിശക്തരായ മേറ്റ്‌സ് ഖത്തർനെ മലർത്തിയടിച്ചാണ് TEA TIME FC സെമി ബെർത്ത് ഉറപ്പിച്ചത്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച മുന്നേറ്റ നിരയുമായാണ് CARE & CURE ONE FM കളത്തിലിങ്ങുന്നത്. നാല് കളികളിൽ നിന്നും 6 ഗോളുകൾ അടിച്ച അഭിലാഷും പ്രധിരോധ നിരക്കാരുടെ പേടി സ്വപ്നം സമാനും ശ്രീകുട്ടനും കളം നിറഞ്ഞാടുകയാണ്. ദോഹയിലെ ഗോൾ വേട്ടക്കാരൻ മൗസൂഫിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയാണ് TEA TIME FC യുടേത് . മധ്യനിരയിലെ രാജാവാണ് ടുട്ടു. ബിജേഷ് ബാലനും സാദിഖും സന്ദീപും സതീശനും കൂടി കളിക്കുന്ന ടോട്ടൽ ഫുട്ബാളിനെ തകർക്കണമെങ്കിൽ എതിരാളികൾ ആവനാഴിയിലെ അവസാന ആയുധവും എടുക്കേണ്ടി വരും.

ഇന്ത്യൻ ഫുട്ബാളിൽ തിളങ്ങിനിൽക്കുന്ന താരങ്ങളുടെ മികവ് പരീക്ഷിക്കപ്പെടുന്ന പോര് സ്വപ്നതുല്യമാവുമെന്നാണ് കരുതപ്പെടുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഖിയ കിരീടമാണ് ALI INTERNATIONALന്റെ ലക്ഷ്യമെങ്കിൽ ആദ്യ ഖിയ കിരീടം സ്വപ്നം കാണുകയാണ് CRESENT OMEGA . മൂന്ന് വർഷത്തെ ഇടവേളക്കു ശേഷം ഖിയ കിരീടം ലക്ഷ്യമിടുന്ന CARE & CURE ONE FM ഉം നിലവിലെ ചാമ്പ്യന്മാരായ TEA TIME FC യും തമ്മിലുള്ള സെമിയും മികച്ച പോരാട്ടമാവും.

കിരീടസാധ്യത ആർക്... നിങ്ങൾക്കും പ്രവചിക്കാം...മെയ് 3 നു നടക്കുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ക്ലോസിങ് സെറിമണി, നിരവധി സ്‌പ്രൈസുകൾ നിറഞ്ഞതായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP