Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖിയ ചാമ്പ്യൻസ് ലീഗ് 2020 സിറ്റി എക്‌സ്‌ചേഞ്ച്- ട്രാൻസ്ഫാസ്‌റ് മുഖ്യ പ്രായോജകർ

ഖിയ ചാമ്പ്യൻസ് ലീഗ് 2020 സിറ്റി എക്‌സ്‌ചേഞ്ച്- ട്രാൻസ്ഫാസ്‌റ് മുഖ്യ പ്രായോജകർ

സ്വന്തം ലേഖകൻ

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് ,ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ,സുപ്രീം കമ്മിറ്റീ ഫോർ ലെഗസി എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന ആൾ ഇന്ത്യ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ടൂർണമെന്റിന്റെ എട്ടാമത് എഡിഷന്റെ മുഖ്യ പ്രായോജകരായി ഖത്തറിലെ പ്രശസ്ത സംരംഭകരായ സിറ്റി എക്‌സ്‌ചേഞ്ചുമായി ഖിയ ഭാരവാഹികൾ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. പ്രശസ്ത മണി ട്രാൻസ്ഫർ കമ്പനി ആയ ട്രാൻസ്ഫാസ്റ്റുമായി സംയുക്തമായാണ് ടൂർണമെന്റ് സ്‌പോൺസർ ചെയ്യുന്നത് .

സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ശ്രീ ശറഫ് പി ഹമീദ്, ഖിയ ജനറൽ കൺവീനർ നിഹാദ് അലി എന്നിവരാണ് ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാർ ഒപ്പിട്ടത്. ട്രാൻസ്ഫാസ്‌റ് കൺട്രി മാനേജർ ജിതേഷ് വടക്കേടത് ധാരണാ പത്രം നിഹാദിനു കൈമാറി. സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷൻസ് മാനേജർ ഷാനിബ് ശംസുദ്ധീൻ , ഖിയ കോർപ്പറേറ്റ് ഹെഡ് ഖലീൽ, അബ്ദുറഹീം, ഹംസ യൂസുഫ് എന്നിവർ ചടങ്ങിൽ സന്ദിഹിതരായിരുന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രവർത്തനങ്ങളോടൊപ്പം ചലിക്കാൻ എന്നും സിറ്റി എക്‌സ്‌ചേഞ്ച് പ്രതിജ്ഞാബന്ധരാണെന്ന് ചടങ്ങിൽ സംസാരിച്ച ഷറഫ് പി ഹമീദ് അറിയിച്ചു. ഖിയയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്നും അവരുമായി സഹകരിക്കാൻ ഈ വർഷവും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനും ഫുട്‌ബോൾ വഴി ഇന്ത്യ ഖത്തർ ബന്ധം ഊട്ടിയുറപ്പിക്കാനുമായാണ് ഖിയ ശ്രമിക്കുന്നതെന്ന് കൺവീനർ നിഹാദ് അലി പറഞ്ഞു.

ഈ വർഷത്തെ ഫുട്‌ബോൾ ടൂർണമെന്റ് മുൻ വർഷങ്ങളിൽ നിന്നും വ്യതിരിക്തമായികുമെന്നും നിറയെ സർപ്രൈസ്‌കൾ നിറഞ്ഞതായിരിക്കുമെന്നും തുടർന്ന് സംസാരിച്ച ഖലീൽ എ പി അറിയിച്ചു. മാർച്ച് ആദ്യ വാരം മുതൽ ഏപ്രിൽ അവസാനം വരെയാണ് ടൂർണമെന്റ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP