Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദോഹ റമദാൻ മീറ്റ് ഇന്ന് അൽ അറബി സ്പോർട്സ് ക്ലബിൽ

ദോഹ റമദാൻ മീറ്റ് ഇന്ന് അൽ അറബി സ്പോർട്സ് ക്ലബിൽ

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ചു യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് ഇന്ന് ( ജൂൺ 1 ) വൈകുന്നേരം 4 മണിക്ക് അൽ അറബി സ്പോർട്സ് ക്ലബ്ബിൽ നടക്കും. പരസ്പര സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രവാസി സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് ഭാഗമായാണ്,യൂത്ത് ഫോറം ഖത്തറിലെ മലയാളി യുവാക്കൾക്കായി സമ്മേളനം സംഘടിപ്പിക്കുന്നത്.

ഡി.ഐ.സിഐ.ഡി ചെയർമാൻ ഡോ. ഇബ്രാഹിം സാലിഹ് അൽ നുഐമി ഗാമിദി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫ് അലി, സ്‌കൂൾ ഓഫ് ഭഗവത് ഗീത ട്രസ്റ്റ് ചെയർമാൻ സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇഫ്ത്വാർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരം മലയാളി യുവാക്കൾ പങ്കെടുക്കും.

പരിപാടിയിൽ സംബന്ധിക്കാനായി ടി. ആരിഫ് അലി ഇന്നലെ ദോഹയിൽ എത്തിച്ചേർന്നു. യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് ഷബീർ അലി, ജനറൽ സെക്രട്ടറി ഹാരിസ്, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റെ കെ സി അബ്ദുൽ ലത്വീഫ് തുടങ്ങിയവർ ചേർന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP