Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂത്ത് ഫോറം റമദാൻ മീറ്റ് മെയ് 15ന്

യൂത്ത് ഫോറം റമദാൻ മീറ്റ് മെയ് 15ന്

സ്വന്തം ലേഖകൻ

ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് മെയ് 15ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇത് തുടർച്ചയായ എട്ടാം തവണയാണ് ദോഹ റമദാൻ മീറ്റ് സംഘടിപ്പിക്കുന്നതെങ്കിലും കോവിഡ്-19 പശ്ചാത്തലത്തിൽ പതിവിൽ നിന്നും വിപരീതമായി ഒൺലൈൻ വഴിയാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ശാരീരിക അകലമാണ്, സാമൂഹിക അകലമല്ല നമുക്കിടയിൽ വേണ്ടത് എന്ന പ്രമേയത്തിൽ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി മുഖ്യ പ്രഭാഷണം നടത്തും. ഇപ്പോൾ പഴഞ്ഞി ചെറുതുരുത്തി ഗുരുപ്രഭാവാശ്രമം സെക്രട്ടറിയും ശിവഗിരി മാസികയുടെ ചീഫ് എഡിറ്ററുമായ സ്വാമി അവ്യയാനന്ദ, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിസ് ചിറമ്മൽ എന്നിവരുടെ പ്രഭാഷണവും ഉണ്ടാകും.

പരസ്പര സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം ഖത്തറിലെ പ്രവാസി സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും യൂത്ത് ഫോറം ഖത്തറിന് കീഴിൽ ദോഹ റമദാൻ മീറ്റ് സംഘടിപ്പിച്ച് വരുന്നത്. മെയ് 15 വെള്ളി ദോഹ സമയം ഉച്ചക്ക് 1.30ന് യൂത്ത് ഫോറം ഖത്തർ ഫേസ്ബൂക്ക് പേജിലൂടെ മീറ്റ് തത്സമയം പ്രക്ഷേപണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP