Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദോഹ റമദാൻ മീറ്റ് മെയ് 24ന് ഖത്തർ സ്പോർട്സ് ക്ലബ്ബിൽ

ദോഹ റമദാൻ മീറ്റ് മെയ് 24ന് ഖത്തർ സ്പോർട്സ് ക്ലബ്ബിൽ

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം നടത്തുന്ന ദോഹ റമദാൻ മീറ്റ് മെയ് 24 വെള്ളിയാഴ്ച ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടക്കും. വൈകുന്നേരം 4.00 മണി മുതൽ ദഫ്‌നയിലെ ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ പണ്ഡിതനും ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ (ഐ. ഇ. സി. ഐ) സെക്രട്ടറിയുമായ ശിഹാബ് പൂക്കോട്ടൂർ, മതാന്തര സ്‌നേഹസംവാദ വേദികളിലെ സ്ഥിര സാന്നിദ്ധ്യവും ചേതന മ്യൂസിക് കോളേജ് പ്രിൻസിപ്പലുമായഫാദർ ഡോ. പോൾ പൂവത്തിങ്കൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഡി.ഐ.സിഐ.ഡി.യുടെയും ഖത്തർ സ്പോർട്സ് ക്ലബ്ബിന്റെയും പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും.ഇഫ്ത്വാർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം യുവാക്കൾ പങ്കെടുക്കും. മനുഷ്യ മഹത്വത്തെയും വൈവിധ്യങ്ങളെയും നിരാകരിക്കുന്ന വർഗീയ പ്രവണതകളെ മാനവിക സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു മറികടക്കാൻ പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുകയാണ് സംഗമം കൊണ്ടുദ്ദേശിക്കുന്നത്.

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ഹിലാലിലെ യൂത്ത്‌ഫോറം ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം യൂത്ത് ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീർ ഒതളൂർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനറായി അബ്സൽ അബ്ദുട്ടിയെയും കൺവീനറായി അസ്ലം തൗഫീഖിനെയും തെരഞ്ഞെടുത്തു. സംഗമത്തിന്റെ വിജയത്തിനായി വിവിധ വകുപ്പ് കൺവീനർമാരേയും തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ, വൈസ് പ്രസിഡന്റ് ഫൈസൽ ബിൻ അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP