Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംസ്‌കൃതി സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു

സംസ്‌കൃതി സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു

സാഹിത്യകാരൻ സി വി ശ്രീരാമന്റെ സ്മരണാർഥം സംസ്‌കൃതി സംഘടിപ്പിക്കുന്ന സംസ്‌കൃതി സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2015 ലേക്കുള്ള രചനകൾ ക്ഷണിച്ചു.

ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജി സിസി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും മത്സരത്തിലേയ്ക്ക് പരിഗണിക്കുക.

അരലക്ഷം രൂപയും പ്രശസ്തി ഫലകലവുമാണ് പുരസ്‌കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾക്കൊള്ളുന്ന ജൂറി ആയിരിക്കും അവാർഡ് നിർണയിക്കുക.

മത്സരത്തിലേയ്ക്ക് രചനകൾ സ്വീകരിക്കുന്ന അവാസന തീയതി ഓഗസ്റ്റ് 31.

രചനകൾ തപാൽ മാർഗമോ (സംസ്‌കൃതി, സി വി ശ്രീരാമൻ ലിറ്റററി അവാർഡ്, പോസ്റ്റ് ബോക്‌സ് നമ്പർ 23671, ദോഹ, ഖത്തർ) ഓൺലൈൻ വഴിയോ (വെബ് : sanskritiqatar.com/katha15/index.html,, ഇ-മെയിൽ: [email protected], [email protected]) വഴിയോ അയയ്ക്കാവുന്നതാണ്. 2015 ഒക്ടോബർ രണ്ടാം വാരത്തിൽ പുരസ്‌കാര പ്രഖ്യാപനം നടക്കും.

നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും sanskritiqatar.com/katha15/index.html  എന്ന വെബ് സൈറ്റ് സന്ദർസിക്കുകയോ 55 85 96 09, 55 45 13 19 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP