Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി ടി പി രാമകൃഷ്ണൻ ഔദ്യോഗിക സന്ദർശനത്തിനു ഖത്തറിൽ എത്തി

മന്ത്രി ടി പി രാമകൃഷ്ണൻ ഔദ്യോഗിക സന്ദർശനത്തിനു ഖത്തറിൽ എത്തി

ണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിയായി സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ ഖത്തറിൽ എത്തി. ഖത്തർ എയർവേസ് വിമാനത്തിൽ കുവൈറ്റിൽ നിന്നും രാത്രി 11:30 നു ദോഹയിൽ എത്തിച്ചേർന്ന മന്ത്രിയെയും പ്രതിനിധി സംഘത്തെയും ഖത്തർ ഗവർമെന്റ് പ്രതിനിധി, ഇന്ത്യൻ എംബസി പ്രതിനിധികൾ, നോർക റൂട്‌സ് ഡയരക്ടർ സി വി റപ്പായി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയരക്ടർ കെ കെ ശങ്കരൻ, ലോക കേരള സഭാ അംഗം പി എൻ ബാബുരാജൻ , BENZAD ഗ്രൂപ്പ് ജനറൽ മാനേജർ ജെ കെ മേനോൻ, സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ, ജനറൽസെക്രട്ടറി പി വിജയകുമാർ , ട്രഷറർ സന്തോഷ് തൂണേരി തുടങ്ങിയവർ ചേർന്ന് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മിനിസ്ടീരിയർ ലോഞ്ചിൽ സ്വീകരിച്ചു.

മന്ത്രി  ടി പി രാമകൃഷ്ണനെ കൂടാതെ ODEPC മാനേജിങ് ഡയരക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദീപു ആർ നായർ , ODEPC ജനറൽ മാനേജർ ഷാജു S.S എന്നിവരും സംഘത്തിൽ ഉണ്ട്.രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം മന്ത്രി വെള്ളിയാഴ്ച തിരിച്ചു പോകും.

മന്ത്രി ടി.പി രാമകൃഷ്ണനു സംസ്‌കൃതി ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകും

ഔദ്യോഗിക സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകും. ജൂൺ 28 വ്യാഴാഴ്ച വൈകുന്നേരം 7:30നു ഐ സി സിയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ഖത്തറിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP