Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഔദ്യൊഗിക സന്ദർശനം പൂർത്തിയാക്കി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നാട്ടിലേക്ക് മടങ്ങി

ഔദ്യൊഗിക സന്ദർശനം പൂർത്തിയാക്കി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നാട്ടിലേക്ക് മടങ്ങി

ത്തറിലെ ദ്വിദിന ഔദ്യൊഗിക സന്ദർശനം പൂർത്തിയാക്കി മന്ത്രി ടി പി രാമകൃഷ്ണനും സംഘവും വെള്ളിയാഴ്ച പുലർച്ചെ 2.15 ജെറ്റ് എയർവേസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. ഖത്തർ സന്ദർശനം ത്രിപ്തികരമായിരുന്നുവന്നു മന്ത്രി അഭിപ്രായപ്പെട്ടു.

ഖത്തർ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അൽ മാരി, ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി എന്നിവരുമായി മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാന സർക്കാർ റിക്രൂട്ടിങ് ഏജൻസിയായ 'ODEPC' നെ ഖത്തർ അംഗീകൃത ഏജൻസിയായി എംബാനൽ ചെയ്യുന്നതുൽപ്പടെയുള്ള നിർണ്ണായ ഉറപ്പുകൾ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിനു ലഭിച്ചു.

ഖത്തറിലെ ബസിനെസ്സ്‌കാരുമായി 'ബിസിനെസ് മീറ്റ്', വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായുള്ള സംവാദം എന്നിവയും മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടന്നു.

വ്യാഴാഴ്ച വൈകീട്ട് ഐ സി സി അശോക ഹാളിൽ ഖത്തർ സംസ്‌കൃതിയുടെ നെതൃത്വത്തിൽ മന്ത്രി ടി പി രാമകൃഷ്ണന് പൗരസ്വീകരണം നൽകി. വിദേശ റിക്രൂട്ട്‌മെന്റ്‌ന്റെ ഭാഗമായി നടക്കുന്ന തട്ടിപ്പുകൾ അവസാനിപ്പിക്കുനതിനും കൂടുതൽ സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് സർക്കാരും സർക്കാരും തമ്മിൽ നേരിട്ട് നടത്താൻ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റും ഖത്തറും സന്ദർശിച്ചത് എന്നും മന്ത്രി പറഞ്ഞു. വളരെ നല്ല പ്രതികരണമാണ് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ റിക്രൂട്ട്‌മെന്റ് ഏജൻസിയായ 'ODEPC'നെ കുറിച്ച് പ്രവാസി മേഖലയിലെ വ്യവസായികൾ പോലും അറിഞ്ഞിരുന്നില്ല എന്നാ വസ്തുത കഴിഞ്ഞ ദിവസത്തെ 'ബിസിനസ് മീറ്റിൽ' നിന്നും മനസിലാക്കാൻ സാധിച്ചു എന്ന് മന്ത്രി പറഞ്ഞു. ഖത്തർ ഗവർമെന്റും ഖത്തറിലെ ഇന്ത്യൻ എംബസിയും നൽകിയ സ്വീകരണത്തിനു സംസ്ഥാന സർക്കാരിനു വേണ്ടി അദ്ദേഹം നന്ദി അറിയിച്ചു.

സർക്കാർ നോർക്ക, പ്രവാസി ക്ഷേമനിധി , പ്രവാസി ചിട്ടി, തുടങ്ങിയ പദ്ധതികളിൽ മുഴുവൻ പ്രസാസികളും ഭാഗമാകണമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ മന്ത്രി എടുത്തു പറഞ്ഞു.

സ്വീകരണ പരിപാടിയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയരക്ടർ കെ കെ ശങ്കരൻ, ഐ സി ബി എഫ് വൈസ് പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ പി എൻ ബാബുരാജൻ എന്നിവർ പങ്കെടുത്തു. സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ അദ്ധ്യക്ഷനായിയിരുന്നു, ജനറൽസെക്രട്ടറി പി വിജയകുമാർ സ്വാഗതവും ട്രഷറർ സന്തോഷ് യു ടി പി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP