Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്‌കൃതി കുടുംബ സംഗമം: കെ വി അബ്ദുൾഖാദർ എംഎ‍ൽഎ ഉത്ഘാടനം ചെയ്തു

സംസ്‌കൃതി കുടുംബ സംഗമം: കെ വി അബ്ദുൾഖാദർ എംഎ‍ൽഎ ഉത്ഘാടനം ചെയ്തു

സംസ്‌കൃതി കുടുംബ സംഗമം ഗുരുവായൂർ എംഎ‍ൽഎ കെ.വി അബ്ദുൾഖാദർ ഉത്ഘാടനം ചെയ്തു. സാമുഹ്യപരിഷ്‌കർത്താക്കൾ ഉഴുതുമറിച്ചിട്ട മണ്ണാണ് കേരളത്തിന്റേത്. അതിന്റെ നവോഥാനമൂല്യങ്ങൾ തച്ചു തകർക്കാൻ സംഘപരിവാറിന്റെ ശ്രമങ്ങൾകൊണ്ട് കഴിയില്ലെന്ന് കെ വി അബ്ദുൽഖാദർ എം എൽ എ പറഞ്ഞു.

പ്രളയം തീർത്ത ദുരിതങ്ങളെ കേരളം നേരിടും, ഒരു നവ കേരളം സൃഷ്ടിക്കാനാണു സർക്കാർ ശ്രമിക്കുന്നത് അതിനു എല്ലാ മലയാളികളുടെയും പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംസ്ഥാന സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി വൈസ് പ്രസിഡന്റ് ഒമർ ബാനിഷ് അദ്ധ്യക്ഷനും ജനറൽ സെക്രട്ടറി വിജയകുമാർ സ്വാഗവും ട്രഷറർ സന്തോഷ് യുടിപി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP