Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ സംസ്‌കൃതി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ നവോത്ഥാനം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പി രാജിവ് സംസാരിച്ചു

ഖത്തർ സംസ്‌കൃതി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ നവോത്ഥാനം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പി രാജിവ് സംസാരിച്ചു

വിശ്വാസം ഒരു മറയാക്കി, കേരളം പോലെ പ്രബുദ്ധം സാക്ഷരം എന്നവകാശപ്പെടുന്ന സംസ്ഥാനത്തു പോലും സ്ത്രീകൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെ നിൽക്കുന്നു. നവോത്ഥാനത്തിന്റെ ചരിത്രത്തിലൂടെ നാം സഞ്ചരിക്കുന്നത് ചരിത്രത്തിന്റെ തനിയാവർത്തങ്ങൾ സൃഷ്ടിക്കാനല്ല. നവോത്ഥാനം വിട്ടു പോയതും തുടർച്ചയില്ലാതെ പോയതുമായ മേഖലകളുണ്ട്, പുതിയ പുതിയ വിഭജനങ്ങൾ ഉണ്ട് , ഈ കാലം ആവശ്യപ്പെടുന്ന മണ്ഡലങ്ങളുണ്ട്. ഇവിടെയാണ് പുതിയകാല മുന്നേറ്റങ്ങളുടെ ഇടപെടലുകളുടെ നവോത്ഥാനത്തിന്റെ പുതിയ രൂപങ്ങൾ കാലം ആവശ്യപ്പെടുന്നതെന്നു പി രാജീവ് പറഞ്ഞു.

ഖത്തർ സംസ്‌കൃതി സംഘടിപ്പിച്ചുവരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപത്തി നാലാം അധ്യായത്തിൽ 'നവോത്ഥാനം ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മുൻ എം പിയും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവ്.

അബുഹമൂർ കലാക്ഷേത്രയിൽ നടന്ന പരിപാടിയിൽ നോർക്ക റൂട്‌സ് ഡയറക്ടർ സി വി റപ്പായി, സംസ്‌കൃതി നേതാക്കളായ പ്രമോദ് ചന്ദ്രൻ, എ സുനിൽ, സന്തോഷ് തൂണേരി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി പി. വിജയകുമാർ സ്വാഗതവും സെക്രട്ടറി ഷംസീർ അരിക്കുളം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP