Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക കേരളസഭ ജിസിസി സമ്മേളനത്തിൽ ഖത്തർ സംസ്‌കൃതി പ്രതിനിധികൾ പങ്കെടുക്കും

ലോക കേരളസഭ ജിസിസി സമ്മേളനത്തിൽ ഖത്തർ സംസ്‌കൃതി പ്രതിനിധികൾ പങ്കെടുക്കും

ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽവെച്ച് നടക്കുന്ന ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളത്തിൽ ഖത്തർ സംസ്‌കൃതിയിൽ നിന്നും 7 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്‌കൃതി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

ലോക കേരള സഭാ പ്രതിനിധികളായ കെ കെ ശങ്കരൻ, സിവി റപ്പായി, പി എൻ ബാബുരാജൻ എന്നിവരെ കൂടാതെ സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ, ജനറൽ സെക്രട്ടറി പി വിജയകുമാർ , മുൻ പ്രസിഡന്റ് എ അഹമ്മദ് കുട്ടി , മുൻ ട്രഷറർ എ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണു. കേരള നിയമസഭാ സ്പീക്കർ ശ്രീ പി രാമകൃഷ്ണൻ, ശ്രീ കെ സി ജോസഫ് എം എൽ എ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രവാസി സംബന്ധിയായ നിരവധി പ്രശ്‌നങ്ങളിൽ വിഷയാവതരണവും പൊതു ചർച്ചയും ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP