Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ സംസ്‌കൃതി ലോക വനിതാദിനം ആചരിച്ചു

ഖത്തർ സംസ്‌കൃതി ലോക വനിതാദിനം ആചരിച്ചു

വർഷത്തെ ലോക വനിതാദിനം സംസ്‌കൃതി സമുചിതമായി ആചരിച്ചു. സംസ്‌കൃതി വനിതാവേദി സംഘടിപ്പിച്ച പരിപാടിയിൽ കേരള സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല 'സ്ത്രീ പദവിയും സാമൂഹ്യ നീതിയും ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സംസ്‌കൃതി വനിതാ വേദി കൂട്ടായ്മ സംവിധാനം ചെയ്ത നൃത്ത സംഗീത ദൃശ്യാവിഷ്‌കാരം ''പെണ്ണടയാളങ്ങൾ ' അരങ്ങേറി.

ഒരു മണിക്കൂർ നീണ്ടുനിന്ന ഈ ദൃശ്യ വിരുന്നിൽ 80ഓളം കലാകാരികളും കലാകാരന്മാരും അണിനിരന്നു. കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെയും നവോത്ഥാനത്തിന്റെയും ചരിത്രം അനാവരണം ചെയ്ത പരിപാടി നിറഞ്ഞ കായ്യടികളോടെ ഐസിസി അശോക ഹാളിൽ തിങ്ങിനിറഞ്ഞ കാണികൾ വരവേറ്റു.

പൂമാതെയ് പൊന്നമ്മയയി ദർശന രാജേഷ്, പഞ്ചമിയായി ദേവിക വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ വിവിധ കാലഘട്ടങ്ങളിലെ സ്ത്രീ മുന്നേറ്റങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തു.ശിലായുഗ സ്ത്രീയിൽ നിന്നും, പൂമാത തെയ്യത്തിലൂടെ,പഞ്ചമിയിലൂടെ,ശകുന്തളാ ദേവിയിലൂടെ, മൂക്കുത്തി അച്ചിപ്പുടവ സമരങ്ങളിലൂടെ, നങ്ങേലിയിലൂടെ, മറക്കുടക്കുള്ളിലെ മഹാനരകങ്ങളുടെ പൊളിച്ചെഴുത്തിലൂടെ ഒക്കെ കടന്ന് ആർത്തവാശുദ്ധിയുടെ ബലിയാടായ അമുദയിലെത്തിയ ''പെണ്ണടയാളങ്ങൾ'' ഒരു മണിക്കൂർ നേരം ഇടവേളകളില്ലാതെ പ്രേക്ഷകർക്ക് മുന്നിലേക്ക് പകർന്നപ്പോൽ അശോക ഹാൽ പലപ്പോഴും കരഘോഷങ്ങളിൽ മുഖരിതമായി.

ഫിറോഷ് മൂപ്പൻ, സജു, കൃഷ്ണൻ ഉണ്ണി എന്നിവരാണ് സംവിധാനം നിർവഹിച്ചത് , സംഗീതം രതീഷ് മാത്രാടൻ, ദീപ നിയന്ത്രണം ഷാജി കണയങ്കോട്, വസ്ത്രാലങ്കാരം രാഖി വിനോദ്, രംഗ സജ്ജീകരണം ദിനേശൻ പലേരി, നൃത്തസംവിധാനം നിർവഹിച്ചത് ഷെഫീഖ് മാസ്റ്റർ, ആതിര , ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ്. ക്രിയാത്മക സംഭാവനകൾ നൽകിയത് ബിജു പി മംഗലം. സാങ്കേതിക സഹായം നിർവഹിച്ചത് വിനോദ് വള്ളിക്കോൽ, ഫൈസൽ അരിക്കട്ടയിൽ, ഷൺജിത് മുണ്ടമട്ട എന്നിവരും പ്രോഗ്രാം കോഓർഡിനേഷൻ അർച്ചന ഓമനക്കുട്ടൻ രാജീവ് രാജേന്ദ്രൻ എന്നിവരും ആയിരുന്നു.

സംസ്‌കൃതി വനിതാ വേദി പ്രസിഡന്റ് സിനി അപ്പു, സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ, ജോ. സെക്രട്ടറി സുനീതി സുനിൽ, വൈസ് പ്രസിഡന്റ് രാഖി വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്രവാസ ജീവതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന സംസ്‌കൃതി അംഗങ്ങളായ C K കേളപ്പൻ, തോമസ് മാത്യു എന്നിവർക്ക് സംസ്‌കൃതി യാത്രയപ്പ് നൽകി, സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ, ജനറൽ സെക്രട്ടറി പി വിജയകുമാർ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP