Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മദ് രക്തബാങ്കിന്റെ സഹകരണത്തോടെ സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 300ഓളം പേര് രെജിസ്റ്റർ ചെയ്യുകയും ഏകദേശം അത്ര തന്നെ ആളുകൾ പങ്കെടുക്കുകയും ചെയ്ത ക്യാമ്പിൽ 158 പേരുടെ രക്തം നൽകാൻ സാധിച്ചു.

സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടി ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി (ലേബർ & കമ്മ്യൂണിറ്റി വെൽഫേർ) എസ് . ആർ എച് ഫഹ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഖത്തറിൽ 25 തവണ രക്തം ദാനം ചെയ്ത ശ്രീ എ വി ബഷീർ ബാപ്പുട്ടിയെ സംസ്‌കൃതി ആദരിച്ചു.

ഐസിബിഎഫ് പ്രസിഡന്റ് പി എൻ ബാബുരാജൻ , സംസ്‌കൃതി മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ സുനിൽ അധ്യക്ഷനായ ചടങ്ങിൽ , ജനറൽ സെക്രട്ടറി വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഒമർ ബാനിഷ് നന്ദിയും പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP