Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ പൗരത്വ ഭേതഗതി ബിൽ : സംസ്‌കൃതി ആശങ്ക അറിയിച്ചു

ഇന്ത്യൻ പൗരത്വ ഭേതഗതി ബിൽ : സംസ്‌കൃതി ആശങ്ക അറിയിച്ചു

സ്വന്തം ലേഖകൻ

ഴിഞ്ഞ ദിവസം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ആശങ്കയുണ്ടാകുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് സംസ്‌കൃതി അഭിപ്രായപ്പെട്ടു. മതേതര ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശില, അതിനു കടക്കൽ കത്തിവെക്കുന്ന വ്യവസ്ഥകൾ ആണ് പുതിയ നിയമം മുന്നോട്ടു വെക്കുന്നത്.

പൗരത്വം അനുവദിക്കുന്നതിന് മതം ഒരു വ്യവസ്ഥയാക്കുന്നത് രാജ്യം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണ്. അതുവഴി മതപരമായ വിവചനത്തിനു കാരണമാകുകയും ഇന്ത്യ ഇക്കാലമത്രയും ഉയർത്തിപ്പിടിച്ച നയങ്ങളെ അപ്പാടെ തിരസ്‌കരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്നും അതുകൊണ്ടു തന്നെ അത്തരം വ്യവസ്ഥകൾ നീക്കം ചെയ്യുന്നത് പരിഗണിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്നും സംസ്‌കൃതി പത്രക്കുറിപ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP