Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ സംസ്‌കൃതി -സി വി ശ്രീരാമൻ സാഹിത്യപുരസ്‌കാരം ശ്രീദേവി വടക്കേടത്തിന്; കേരളോത്സവം വേദിയിൽ കൈയടി നേടി 'സ്വപ്നങ്ങൾ പൂക്കുന്ന നാട്'

ഖത്തർ സംസ്‌കൃതി -സി വി ശ്രീരാമൻ സാഹിത്യപുരസ്‌കാരം ശ്രീദേവി വടക്കേടത്തിന്; കേരളോത്സവം വേദിയിൽ കൈയടി നേടി 'സ്വപ്നങ്ങൾ പൂക്കുന്ന നാട്'

വർഷത്തെ ഖത്തർ സംസ്‌കൃതി -സി വി ശ്രീരാമൻ സാഹിത്യപുരസ്‌കാരം സംസ്‌കൃതിയുടെ കേരളോത്സവം 2017ന്റെ വേദിയിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ജൂറി ചെയർമാനും ദേശാഭിമാനി വാരിക പത്രാധിപരുമായ പ്രൊഫസർ സി പി അബൂബക്കർ അവാർഡ് ജേത്രി ശ്രീദേവി വടക്കെടത്തിനു സമർപ്പിച്ചു.

ഓരോ കഥയും ഓരോ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഒരു കഥയെങ്കിലും എഴുതാൻ സാധിക്കാത്തവരായി ആരുമില്ലെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തവെ പ്രൊഫ സി.പി അബൂബക്കർ പറഞ്ഞു. ഏറ്റവും വലിയ കഥ പറച്ചിലുകാരിയായിരുന്നു ഷഹറസാദ്, രാജ്യത്തെ സ്ത്രീകളെ രക്ഷിക്കാനായിരുന്നു അവർ കഥകൾ പറഞ്ഞിരുന്നതെന്നും ആയിരത്തൊന്നു രാവുകളിലെ കഥാസന്ദർഭം ചൂണ്ടിക്കാട്ടി അദ്ധെഹം സൂചിപ്പിച്ചു. ഇന്ത്യയിൽ എഴുത്തുകാർ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഗായകൻ വി ടി മുരളി , സംസ്‌കൃതി പ്രസിഡണ്ട് എ കെ ജലീൽ , ജനറൽസെക്രട്ടറി കെ കെ ശങ്കരൻ, കേരളോത്സവം പ്രോഗ്രാം കൺവീനർ പി എൻ ബാബുരാജൻ, സംസ്‌കൃതി വൈസ് പ്രസിഡണ്ട് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാല കൃഷ്ണണൻ, ഇ എം സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്നു അഭിനയ സംസ്‌കൃതി അവതരിപ്പിച്ച നാടകം 'സ്വപ്നങ്ങൾ പൂക്കുന്ന നാട്' അരങ്ങേറി. സുപ്രസിദ്ധ ബംഗാളി എഴുത്തുകാരൻ ബാദൽ സർക്കാരിന്റെ 'ബിയോണ്ട് ദി ലാൻഡ് ഓഫ് ഹട്ടാമല'യുടെ സ്വതന്ത്ര നാടകാവിഷ്‌കാരയിരുന്നു സ്വപ്നങ്ങൾ പൂക്കുന്ന നാട്. ഗണേശ്ബാബു മയ്യിൽ സംവിധാനവും രതീഷ് മാത്രാടൻ സംഗീതവും നിർവഹിച്ച നാടകത്തിൽ മുഖ്യ വേഷത്തിൽ മനീഷ് സാരംഗി, രമേശൻ തെക്കുടവൻ, രാഗിവിനോദ്, മേഘ്‌നഗംഗാധരൻ തുടങ്ങിയവർ അഭിനയിച്ചു. കലാ സംവിധാനം നിർവഹിച്ചത് മുരളി ചവറയാണ്. മുപ്പതോളം കലാകാരന്മാർ ഈ നാടകത്തിൽ വേഷമിട്ടു. അരങ്ങിൽ ദ്രിശ്യ-സംഗീത വിസ്മയം തീർത്ത നാടകം ദോഹയിൽ പ്രേക്ഷകർക്ക് പകർന്നു നൽകിയ നാടക ആസ്വാദനത്തിന്റെ പുതിയ തലങ്ങളായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP