Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ് ഉയിർന്ന വരേണ്ടത് സമൂഹത്തിൽ നിന്ന്; ടി ഡി രാമകൃഷ്ണൻ

ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ് ഉയിർന്ന വരേണ്ടത് സമൂഹത്തിൽ നിന്ന്; ടി ഡി രാമകൃഷ്ണൻ

ദോഹ: വ്യക്തിസ്വാതന്ത്ര്യത്തിനും ചിന്തകൾക്കും കൂച്ചുവിലങ്ങുമായി ഫാസിസം കൊടികുത്തി വാഴുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. സംസ്‌കൃതി കേരളോത്സവം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ വ്യക്തിയും എന്ത് എഴുതണം,എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് ഫാസിസ്റ്റ് ശക്തികൾ തീരുമാനിക്കുന്ന അവസ്ഥ അത്യ ന്തംഅപകടകരമാണ്. ഇതിനെതിരേയുള്ള ചെറു ത്ത് നിൽപ്പ് സമൂഹത്തിൽ നിന്നു ഉയിർന്ന്വരണമെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു.

തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞതുകൊണ്ട് മാത്രം അർഹിക്കുന്ന പരിഗണന കിട്ടാതെപോയ മഹാനായ സാഹിത്യകാരനായിരുന്നു സി. വി. ശ്രീരാമൻ. മലയാളചെറുകഥാലോകത്ത് പകരം വെയ്ക്കാനില്ലാത്ത രചനകളാണ് ശ്രീരാമന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു. മലയാള സാഹിത്യലോകം ഇന്ന് ഉറ്റുനോക്കുന്നത് പ്രവാസി ഭൂമികയിലേക്കാണ്. ഒട്ടനവധി സംസ്‌കാരങ്ങളുമായി ഇഴുകിചേർന്ന് ജീവിക്കുന്ന പ്രവാസി എഴുത്തുകാർക്കിടയിൽ നിന്ന് പ്രതീക്ഷയുടെ നാമ്പ് ഉണ്ടാവുന്നുണ്ടെന്നത്ആശാവഹമാണെന്നു ടി. ഡി. അഭിപ്രായ െപ്പട്ടു. ഐ. സി. സി. അശോക ഹാളിൽ തിങ്ങി നിറമ സദസ്സിൽ വെ ച്ച് 'സംസ്‌കൃതി - സി. വി. ശ്രീരമൻ സാഹിത്യ പുരസ്‌കരം' മുരളി മുദ്രയ്ക്ക് അദ്ദേഹം സമർപ്പിച്ചു. അരലക്ഷം രൂപയും, പ്രശസ്തി ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.

ടി. ഡി രാമകൃഷ്ണൻ അദ്ധ്യക്ഷനും, ചലച്ചിത്രകാരനും, എഴുത്തുകാരനും,സാംസ്‌കാരിക പ്രവർത്തകനുമായ വി. കെ. ശ്രീരാമൻ, പ്രശസ്ത കവിയുംഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ. എ മാഹൻദാസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരംനിർണ്ണയിച്ചത്.

സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ എക്‌സിക്യുട്ടീവ് അംഗവും മുൻ പ്രസിഡന്റുമായ ഇ. എം. സുധീർ, സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്‌കൃതി കലാകാരന്മാർ അവതരിപ്പിച്ച കഥകളി, തിരുവാതിര, ഒപ്പന, സംഘനൃ ത്തം, സംഘഗാനം, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP