Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്‌കൃതി മുറ യൂണിറ്റിന് പുതിയ നേതൃത്വം; ഷെരീഫ് വള്ളൂരാൻ പ്രസിഡന്റ്

സംസ്‌കൃതി മുറ യൂണിറ്റിന് പുതിയ നേതൃത്വം; ഷെരീഫ് വള്ളൂരാൻ പ്രസിഡന്റ്

ദോഹ: സംസ്‌കൃതി മുറ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഷെരീഫ് വള്ളൂരാൻ (പ്രസിഡന്റ്), ഉസ്മാൻ റെഡ് (സെക്രട്ടറി), സിറാജ് പുതുപ്പൊന്നാനി, ബാദുഷ (വൈസ് പ്രസിഡന്റുമാർ), അഷ്റഫ് പൊന്നാനി, ഷിഹാബ് പെരുമ്പടപ്പ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ യൂണിറ്റ് സമ്മേളനം തിരഞ്ഞെടുത്തു. 18 അംഗ എക്‌സിക്യുട്ടീവും നിലവിൽ വന്നു.

സമ്മേളനം സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡന്റ് സിറാജ് പുതുപ്പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ വെളിയങ്കോട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉസ്മാൻ റെഡ് മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായിൽ, ഇ എം സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ് രാജേന്ദ്രൻ, സരുൺ മാണി വയനാട്, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം ഷിബു പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP