Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി ടി പി രാമകൃഷ്ണന്റെ ഖത്തർ സന്ദർശനം ആരംഭിച്ചു

മന്ത്രി ടി പി രാമകൃഷ്ണന്റെ ഖത്തർ സന്ദർശനം ആരംഭിച്ചു

കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ ഔദ്യോഗിക ഖത്തർ സന്ദർശനം ഇന്ന് ആരംഭിച്ചു. രാവിലെ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഖത്തറിലെ ഇന്ത്യൻ എംബസിയിൽ എത്തി അംബാസിഡർ പെരിയ സ്വാമി കുമരനെ സന്ദർശിച്ചു ആശയവിനിമയം നടത്തി. നോർക്ക റൂട്‌സ് ഡയറക്ടർ കെ കെ ശങ്കരൻ, മലയാളി വ്യവസായി ജെ.കെ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

റിക്രൂട്‌മെന്റ് രംഗത്തെ ചൂഷണങ്ങൾ അംബാസിഡർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. സർക്കാരിന്റെ അധീനതയിലുള്ള ODEPC പോലുള്ള സ്ഥാപനങ്ങളുടെ അനിവാര്യതയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

തുടർന്ന് ഇന്ത്യൻ അംബാസിഡറോടോപ്പം രാവിലെ 9 മണിക്ക് ഖത്തർ ആരോഗ്യ മന്ത്രാലയത്തിൽ എത്തി ഖത്തർ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അൽ മാരിയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കേരളത്തിന്റെ തനത് ആറന്മുള കണ്ണാടി ഡോ. സാലിഹ് അലി അൽ മാരിക്ക് സമ്മാനിച്ചു.

ODEPC (Overseas Development and Employment Promotion Consultants) ന്റെ പ്രവർത്തന മേഖലകളെയും സുതാര്യമായ റിക്രൂട്‌മെന്റ് രീതിയെകുറിച്ചും ആരോഗ്യ രംഗത്തും മറ്റു ജിസിസി രാജ്യങ്ങളിലും നടത്തി വരുന്ന റിക്രൂട്ട്‌മെന്ററുകളെയും ഖത്തറിൽ ഈ വിഷയത്തിൽ സഹകരിക്കാൻ കഴിയുന്ന മേഖലകളെ പറ്റിയും ഒഡേപക് മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ IAS വിശദീകരിച്ചു.

തുടർന്നു ഖത്തറിലെ വ്യവസായ രംഗത്തെയും , വ്യവസായ വളർച്ചയെയും കുറിച്ചു കൂടുതൽ മനസിലാക്കുന്നതിനായി വ്യവസായ പദ്ധതികളും ആതുരാലയങ്ങളും സന്ദർശിക്കണമെന്നും അതിനായുള്ള ക്രമീകരണങ്ങൾ നടത്താമെന്നും, ആരോഗ്യ മേഖലയിൽ നൈപുണ്യമുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പാരാമെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പടെയുള്ള മാനവ വിഭവശേഷി ആവശ്യമാണെന്നും ഇതിനായുള്ള റിക്രൂട്ടമെന്റ് പ്രവർത്തങ്ങൾ ചർച്ച ചെയ്യുന്നതിന് ഓഗസ്റ്റ് മാസം ജോയിന്റ് വർക്കിങ്ങ് ഗ്രുപ്പുകളിൽ അജണ്ടയായി ഉൾപ്പെടുത്തി എം.ഓ.യു കരാറിലേക്കുള്ള നടപടികൾ സ്വീകരിക്കാമെന്നും ഖത്തർ ആരോഗ്യ സഹമന്ത്രി ഉറപ്പുനൽകി.

നൈപുണ്യ വികസന രംഗത്ത് കേരത്തിലെ തൊഴിൽ വകുപ്പ് സ്വീകരിച്ചു വരുന്ന പ്രവർത്തങ്ങളെ കുറിച്ചും തൊഴിൽ വൈദഗ്ദ്യമുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച ചർച്ചകളും ഉയർന്നു വന്നു. ഈ വിഷയവും ഖത്തർ മന്ത്രലയം പരോശോധിച്ചു നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പു നൽകി.

കേരളം അഭിമുഖീകരിച്ച 'നിപ്പ വൈറസ്' വ്യാധിയിൽ സർക്കാരും ബഹുമാനപ്പെട്ട കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും സ്വീകരിച്ച രക്ഷാപ്രവർത്തങ്ങൾ എല്ലാം മനസിലാക്കിയിട്ടുള്ളതായും അതിനുള്ള അഭിനന്ദനങ്ങൾ ഖത്തർ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അൽ മാരി അറിയിക്കുകായും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP