Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധാർമിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ ചെറുക്കണം: ഫനാർ സമ്മേളനം

ധാർമിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ ചെറുക്കണം: ഫനാർ സമ്മേളനം

സ്വന്തം ലേഖകൻ

ദോഹ : മത ദർശനങ്ങളിലൂടെയും മഹത്തുക്കളുടെ സാരോപദേശങ്ങളിലൂടെയും പരമ്പരാഗതമായി സമൂഹത്തിനൽ നിലനിൽക്കുന്ന ധാർമിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ സമൂഹം തിരിച്ചറിയണമെന്ന് ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച സമ്മേളനം ആഹ്വാനം ചെയ്തു.ധാർമിക സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കങ്ങളെ നാം ഒറ്റക്കെട്ടായി തടയേണ്ടതുണ്ട്.

23 വർഷത്തെ പ്രവാചക ജീവിതത്തിലെ ഓരോ നിമിഷങ്ങളും ചരിത്ര രേഖകളായി നമുക്ക് മുന്നിലുണ്ട്. അവയെ അടുത്തറിയാനും പഠന വിധേയമാക്കാനും തയ്യാറായാൽ പ്രവാചക വിമർശനങ്ങളുടെ അകക്കാമ്പ് ബോധ്യപ്പെടും. നല്ല കുടുംബനാഥനായും, നേതാവായും, ഭരണാധികാരിയായും, അദ്ധ്യാപകനായും അദ്ദേഹം നമുക്ക് മാതൃകയായി. കൂടെ ജീവിച്ച അനുയായികൾ അദ്ദേഹത്തെ സ്‌നേഹിക്കുന്നതിനേക്കാളേറെ അദ്ദേഹം അവരെയും സ്‌നേഹിച്ചു. സാമൂഹിക ഉച്ചനീചത്വങ്ങൾ കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിൽ അവയെയെല്ലാം തകർത്തെറിഞ്ഞ സമൂഹമായിരുന്നു പ്രവാചകനും അനുയായികളും എന്നത് നമുക്ക് മറക്കാനാവില്ല

ദൈവിക സന്ദേശങ്ങളെയും പ്രവാചകന്മാരെയും അധിക്ഷേപിക്കുന്നവർക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. ശത്രുക്കളോടു പോലും നീതിപ്പൂർവ്വം വർത്തിക്കണമെന്ന സന്ദേശമാണ് പ്രവാചകൻ മുഹമ്മദ് നബി (സ) ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുത്തത്.കുടുംബബന്ധങ്ങൾ പവിത്രമാണെന്നും, ബന്ധങ്ങൾ മുറിക്കുന്നവൻ മതത്തിനു പുറത്താണെന്നുമുള്ള പ്രവാചകാധ്യാപനങ്ങൾ ഇന്നിന്റെ ലോകത്ത് ഏറെ പ്രസക്തമാണെന്നും സമ്മേളനം കൂട്ടിച്ചേർത്തു.

മുഹമ്മദ് നബി; ജീവിതവും സന്ദേശവും, പ്രവാചകനെ അറിയുക എന്നീ വിഷയങ്ങളിൽ നടന്ന പഠനാർഹമായ ക്ലാസ്സുകൾക്ക് ഉമർ ഫൈസി, അഷ്റഫ് സലഫി എന്നിവർ നേതൃത്വം നൽകി. സ്വലാഹുദ്ധീൻ സ്വലാഹി മോഡറേറ്റർ ആയ പരിപാടിയിൽ ഉമർ സ്വലാഹി, മുജീബ്‌റഹ്മാൻ മിശ്കാത്തി, അബ്ദുൽ ഹകീം പിലാത്തറ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP