Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സലാം കൊടിയത്തൂരിന് ദോഹയിൽ സ്വീകരണം നൽകി

സലാം കൊടിയത്തൂരിന് ദോഹയിൽ സ്വീകരണം നൽകി

ദോഹ : പ്രവാസികൾക്കായി ഒട്ടേറെ ടെലിഫിലിമുകൾ സമ്മാനിച്ച ഡയറക്ടറും ശാന്താദേവി പുരസ്‌ക്കാരജേതാവുമായ സലാം കൊടിയത്തൂരിന് ദോഹയിലെ ആദ്യകാല മലയാളി കൂട്ടായ്മയായ കൊടിയത്തൂർ ഏരിയ സർവ്വീസ് ഫോറം സ്വീകരണം നൽകി. പ്രസിഡണ്ട് വി.കെ.അബ്ദുള്ള ഉപഹാരം നൽകി. 

ഇ.കെ.മായിൻ മാസ്റ്റർ ആമുഖഭാഷണം നടത്തി. മുൻ പ്രസിഡണ്ടുമാരായ ടി.ടി.അബ്ദുറഹ്മാൻ, കാവിൽ അബ്ദുറഹ്മാൻ, പി.അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് ഇ.എ.നാസർ, സെക്രട്ടരി എം.എ.അസീസ്, ട്രഷറർ പി.വി.അമീൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

തുടർന്ന് അൽബിദ - മഞ്ഞപ്പട എന്ന പേരിൽ സംഘിപ്പിച്ച ആഘോഷപരിപാടികൾ നവ്യാനുഭവമായി. ഇല്യാസ് , ടി ടി അബ്ദുറഹിമാൻ, മുജീബ് , മർവ, സീനത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രായ ഭേദമന്യെ അംഗങ്ങൾ അണിനിരന്ന ഗാനമേളയും കുട്ടികളുടെ കാലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. യാസീൻ കണ്ണാട്ടിൽ അവതരിപ്പിച്ച 'കൊടിയത്തൂരിന്റെ മുക്കും മൂലയും' എന്ന ക്വിസ് പ്രോഗ്രാം, യാസിർ, ഷഫീഖ് വി .വി എന്നിവർ നടത്തിയ ''കോട്ടമ്മൽ ചായമക്കാനി'' എന്നിവ ഗൃഹാതുരത്വമുണർത്തി. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം സംഘാടകർ നിരവധി സമ്മാനങ്ങളൊരുക്കിയിരുന്നു.

യാസീൻ കണ്ണാട്ടിൽ, തുഫൈൽ മുഹമ്മദ്, പി.ആർ.കൺവീനർ അമീൻ കൊടിയത്തൂർ, എം.ഇമ്പിച്ചാലി, പി.പി. മുജീബുറഹ്മാൻ, ടി.കെ.ഫിൽസർ, ജാബിർ കണ്ണഞ്ചേരി, അമീൻ ചാലക്കൽ, റഫീക്ക് സി കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP