Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത : ഡോ. ആർ. സീതാരാമൻ

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത : ഡോ. ആർ. സീതാരാമൻ

ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ദോഹാ ബാങ്ക് സി. ഇ. ഒ. യും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ആർ. സീതാരാമൻ അഭിപ്രായപ്പെട്ടു. ആന്റി സ്‌മോക്കിങ്്് സൈാസൈറ്റി ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളിൽ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മാനവരാശിക്കും ജീവജാലങ്ങൾക്കുമെല്ലാം നിലനിൽക്കാൻ കഴിയുന്ന പരിസ്ഥിതി നിലനിർത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്് അദ്ദേഹം പറഞ്ഞു. നമ്മുടെ തെറ്റായ നിലപാടികളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. ഇതിന് എന്ത് പരിഹാരമാണ് ചെയ്യാൻ കഴിയുകയെന്ന് ചിന്തിക്കുകയും പ്രായോഗിക സമീപനങ്ങൾ സ്വീകരിക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

ഗവൺമെന്റ് തലത്തിലും സ്വകാര്യമേഖലയിലുമുള്ള കൂട്ടായ പങ്കാളിത്തത്തിലൂടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ക്രിയാത്മകമായി നേരിടുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്തരീക്ഷതാപനിലയിലെ വർദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം, വ്യവസായവൽക്കരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങൾക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാൻ കഴിയുമെന്നും ഈ രംഗത്ത്് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരംക്ഷണ രംഗത്ത് ഖത്തർ സ്വീകരിക്കുന്ന നിലപാടുകൾ മാതൃകാപരമാണ്. കരയും കടലും സസ്യലതാദികളും പച്ചപ്പുമൊക്കെ സംരംക്ഷിക്കുന്നതോടൊപ്പം കാർബൺ വികിരണം, ഊർജസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം, വെള്ളം, ഭക്ഷണം മുതലായവ പാഴാക്കാതിരിക്കുക തുടങ്ങി ഖത്തർ നടപ്പാക്കുന്ന വിവിധ പരിപാടികൾ വിജയിപ്പിക്കുവാൻ എല്ലാവരും ഒരു പോലെ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളർത്തിയും പരിസ്ഥിതി സംരക്ഷിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉയർത്തുന്ന ഭീഷണിയെ നേരിടുവാൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂർണമായ ജീവിതം ഉറപ്പുവരുത്തുവാൻ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തർക്കും എന്ത് ചെയ്യുവാൻ കഴിയുമെന്നതാണ് കാതലായ പ്രശ്‌നമമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോതിയിൽ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം.

നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തിൽ നിന്നും പുറം തിരിഞ്ഞ് നിൽക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാർഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ പ്രസക്തമാകുന്നത്. കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിർമ്മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂർവമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാൽ പാരിസ്ഥിക പ്രശ്‌നങ്ങൾ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വ്യക്തികൾ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല സമൂഹം നല്ല രാഷ്ട്രം നിർമ്മിക്കുന്നു. നല്ല രാഷ്ട്രം നല്ല ഭൂമിയ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എഴുനൂറ് കോടി ജനങ്ങൾ, എഴുനൂറ് കോടി സ്പ്‌നങ്ങൾ, ഒരു ഭൂമി, കരുതലോടെ ഉപയോഗിക്കുക എന്നതാണ് ഈ വർഷത്തെ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കുവാനും എല്ലാതലമുറക്കും ജീവിക്കാനാവശ്യമായ വിഭവങ്ങൾ കരുതിവെക്കുന്നതിനുള്ള ശക്തമായ സന്ദേശമാണ് പ്രമേയം അടയാളപ്പെടുത്തുന്നത്. ഉപഭോഗസംസ്‌കാരവും തെറ്റായ ജീവിത രീതികളും വിഭവങ്ങൾ നശിപ്പിക്കുന്നതിനും ഭക്ഷണ പദാർഥങ്ങൾ പാഴാക്കുന്നതിനെതിരെയുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ പ്രമേയം. പ്രതിവർഷം പാഴാകുന്ന ഭക്ഷണപദാർഥങ്ങൾ സംരക്ഷിക്കുക, സമകാലിക ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുക, നമ്മുടെ ചുറ്റിലും മരങ്ങളും ചെടികളും പടർത്തി പരിസ്ഥിതിയെ അലങ്കരിക്കുക തുടങ്ങിയവയാണ് പ്രമേയം ആവശ്യപ്പെടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച പ്രസംഗകർ ചൂണ്ടിക്കാട്ടി.
മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സ്പീഡ്‌ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ്, സിറ്റീസ് കൺസ്ട്രക്ഷൻ ജനറൽ മാനേജർ നൗഷാദ് ആലം, ഖത്തർ സ്റ്റാർ ട്രേഡിങ് മാനേജിങ് ഡയറക്ടർ ടി. എം. കബീർ, ജെറ്റ് എയർവേയ്‌സ് എക്കൗണ്ട്‌സ് മാനേജർ അൻഷാദ് ഇബ്രാഹീം, സ്‌കോളേർസ് ഇന്റർനാഷണൽ സ്‌ക്കൂൾ ചെയർമാൻ ഡോ. വണ്ടൂർ അബൂബക്കർ, ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ വൈസ് പ്രിൻസിപ്പൽ വിദ്യാശങ്കർ, ഫാത്തിമ ഹന, ഫാത്തിമ ഹസ്‌ന, സഅദ് അമാനുല്ല സംസാരിച്ചു.

പരിസ്ഥിതി പ്രദർശനം, ഇന്റർസ്‌ക്കൂൾ പെയിന്റിങ് മൽസരം, ബോധവൽക്കരണ കൽസുകൾ തുടങ്ങിയവയായിരുന്നു മറ്റു പ്രധാന പരിപാടികൾ. യു. എൻ. ഇ. പി. പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ദോഹാ ബാങ്ക്് സി. ഇ. ഒ. ഡോ. ആർ. സീതാരാമൻ, ഇൻഫോസാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹീം, സ്പീഡ്‌ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ് മാൻ മുഹമ്മദ്, ഖത്തർ സ്റ്റാർ ട്രേഡിങ് മാനേജിങ് ഡയറക്ടർ ടി. എം. കബീർ, അൽ സുവൈദ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ നിയാസ് , സിപ്രോട്ടക് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ രാജ്കുമാർ ജി. നായർ , ജെറ്റ് എയർവേയ്‌സ് എക്കൗണ്ട്‌സ് മാനേജർ അൻഷദ് ഇബ്രാഹീം എന്നിവർ ഏറ്റുവാങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP