Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് ദോഹയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് ദോഹയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു

 

ദോഹ. പട്ടിണിയും പരിവട്ടവും പരിഷ്‌കൃത സമൂഹം അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളാണെന്നും പട്ടിണി രഹിത സമൂഹത്തെ സൃഷ്ടിക്കുവാൻ സമൂഹത്തിലെ ഓരോരുത്തരും കൈകോർക്കണമെന്നും ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ആധുനിക മുതലാളിത്ത വ്യവസ്ഥിതിയുടെ ഉപോൽപന്നമായ ഉപഭോഗ സംസ്‌കാരം സൃഷ്ടിക്കുന്ന എല്ലാ ഉച്ചനീചത്തങ്ങളും അവസാനിപ്പിക്കുവാനും സമൂഹത്തിന്റെ സാംസ്‌കാരികമായ വളർച്ച ഉറപ്പുവരുത്തുവാനും സഹാനുഭൂതിയും സ്നേഹവും ഉദ്ഘോഷിക്കുന്ന ഒരു വ്യവസഥിതിക്ക് മാത്രമേ സാധ്യമാവുകയുള്ളൂ. ഏകമാനവികതയും മനുഷ്യത്വവും ഉയർത്തിപ്പിടിച്ച് പട്ടിണി രഹിതസമൂഹം സൃഷ്ടിച്ചത് മാനവ ചരിത്രത്തിലെ മായാത്ത അടയാളങ്ങളാണ്. ഗവൺമെന്റ് തലത്തിൽ നടക്കുന്ന ദാരിദ്ര്യ നിർമ്മാർജന പരിപാടികളോടൊപ്പം മതപരവും ധാർമികവുമായ പിന്തുണയാണ് കൂടുതൽ ഫലം ചെയ്യുക. ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവരില്ലാത്ത മനോഹരമായ സമൂഹമെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ശക്തി പകരുവാൻ ഇത്തരം ദിനാചരണങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈസ്റ്റേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ടോം വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷണം പാഴാക്കാതൈ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുവാൻ സമൂഹം തയ്യാറാവുകയും പരസ്പര സഹകരണവും സ്നേഹവും ഉറപ്പുവരുത്തുകയുമാണ് ദാരിദ്ര്യ നിർമ്മാർജനത്തിന്റെ പ്രായോഗിക മാർഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ ആക്ടിങ് പ്രിൻസിപ്പൽ സഫീർ മമ്പാട്, മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു

ഐക്യ രാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. നമ്മുെട കർമങ്ങളാണ് നമ്മുടെ ഭാവി നിർണയിക്കുന്നത്. 2030 ഓടെ പട്ടിണി രഹിത ലോകം എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിന പ്രമേയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP