Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളർത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് പ്രശസ്ത മൈൻഡ് പവർ ട്രെയിനറും കൗൺസിലറുമായ ഡോ. ഷൈജു കാരയിൽ അഭിപ്രായപ്പെട്ടു. ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾ ആവശ്യപ്പെടുന്ന എന്തും നിരുപാധികം വാങ്ങി കൊടുക്കുന്ന രക്ഷിതാക്കളാണ് അവരുടെ മാനസികാരോഗ്യം നശിപ്പിക്കുന്നത്. പ്രായോഗിക ജീവിത സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾ നിരാകരിക്കാൻ രക്ഷിതാക്കൾ തയ്യാറാകുമ്പോൾ കുട്ടികൾ മാനസികമായി ശക്തരാവുകയാണ് ചെയ്യുക. ജീവിതത്തിലെ ഏത് സാഹചര്യവും അഭിമുഖീകരിക്കുവാൻ ഇത് അവരെ സജ്ജമാക്കും. ഈ രംഗത്ത് അദ്ധ്യാപകരും രക്ഷിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആത്മഹത്യാ പ്രവണതകളും ലഹരി ഉപഭോഗവുമൊക്കെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കാരണമറിഞ്ഞുകൊണ്ടുള്ള ചികിൽസ മാത്രമേ ഫലം ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകുന്നതിന് ലക്ഷ്യബോധവും ക്രിയാത്മകമായ മനസ്ഥിതിയും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവന പരിപാടികൾ സജീവമായി മാനസികാരോഗ്യം ശക്തമായി നിലനിർത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീലാ ഫിലിപ്പോസ്, ഇന്ത്യൻ മീഡിയ ഫോറം ട്രഷറർ മുഹമ്മദ് ഷഫീഖ് അറക്കൽ സംസാരിച്ചു.

ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, ഡ്രീം ഫൈവ് മാനേജിങ് ഡയറക്ടർ ആലു. കെ. മുഹമ്മദ്, സ്പീഡ് ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ്, അൽ സുവൈദ് ഗ്രൂപ്പ് ട്രാൻസ്പോർട്ട് മാനേജർ ബഷീർ ആലുങ്ങൽ എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു. മുത്തലിബ് കണ്ണൂരിന്റെ പാട്ടുകൾ പരിപാടിക്ക് കൊഴുപ്പേകി.

മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കൗമാരം ജീവിതത്തിൽ ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ഈ കാലഘട്ടത്തിൽ അകാരണമായ സമ്മർദ്ദവും ആശങ്കകളും കുട്ടികളിൽ കാണാറുണ്ട്. ഇത് തിരിച്ചറിയുകയും തക്ക സമയത്ത് ഇടപെട്ട് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കമെന്നാണ് ഈ വർഷത്തെ ലോക മാനമസിക ദിനാചരണ പ്രമേയം നമ്മെ ഓർമപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയും ലോക മാനസികാരോഗ്യ ഫെഡറേഷനും സംയുക്തമായി ആചരിക്കുന്ന മാനസികാരോഗ്യദിനത്തിന്റെ ഈ വർഷത്തെ പ്രമേയം മാറുന്ന ലോകത്ത് ചെറുപ്പക്കാരും മാനസികാരോഗ്യവുമെന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP