Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിലപാടുള്ള യൗവ്വനം, സാഹോദര്യത്തിന്റെ കരുതിവെപ്പ് - യൂത്ത് ഫോറം ടേബിൾ ടോക് സംഘടിപ്പിച്ചു

നിലപാടുള്ള യൗവ്വനം, സാഹോദര്യത്തിന്റെ കരുതിവെപ്പ് - യൂത്ത് ഫോറം ടേബിൾ ടോക് സംഘടിപ്പിച്ചു

ദോഹ: 'നിലപാടുള്ള യൗവ്വനം, സാഹോദര്യത്തിന്റെ കരുതിവെപ്പ്' എന്ന തലക്കെട്ടിൽ യൂത്ത് ഫോറം ടേബിൾ ടോക് സംഘടിപ്പിച്ചു. ഹിലാലിലെ യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.

വൈവിധ്യങ്ങളെ നിരാകരിച്ചും സാമുഹ്യ ബന്ധങ്ങളെ ശിഥിലമാക്കിയും സ്പർദ്ധയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം സൃഷ്ടിക്കുന്നതിനെതിരെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ജീവിത മാതൃകൾ വഴി പ്രതിരോധിക്കാനുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് യൂത്ത് ഫോറം ഇത്തരത്തിലൊരു കാമ്പയിൻ തീരുമാനിച്ചിട്ടുള്ളതെന്ന് യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹീം പ്രസ്താവിച്ചു.

കാമ്പയിൻ അസിസ്റ്റന്റ് കൺവീനർ എസ്. എസ്. മുസ്തഫ കാമ്പയിൻ പ്രമേയം വിശദീകരിച്ചു. വംശം എന്ന പ്രകൃതിപരമായ യാഥാർത്ഥത്തെ വംശീയതയിലൂടെ വികൃതമാക്കുകയും അതിലൂടെ മനുഷ്യന്റെ സ്വാഭാവികമായ ഇഴുകി ചേരലിന്റെ താളം നഷ്ടപ്പെടുത്തി സാമൂഹിക ജീവിതത്തെ ചൂഷണ വിധേയമാക്കുകയാണ് മാനവികതയുടെ ശത്രുക്കൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നു കാമ്പയിൻ പ്രമേയം വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രവാസ ലോകത്തെ സമാന മനസ്സുകളെ ഏകീകരിച്ച് ഉൾകൊള്ളലിന്റെയും സഹിഷ്ണുതയുടെയും പാലം പണിയുകയാണ് വർധിച്ചു വരുന്ന ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാൻ ഏറ്റവും നല്ല വഴിയെന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഖത്തറിലെ സാംസ്‌കാരിക പ്രവർത്തകരായ ശ്രീകല പ്രകാശൻ, സുനില ജബ്ബാർ, സുനിൽ പെരുമ്പാവൂർ, നിജോ, പ്രസാദ്, ജമാൽ, ഫിറോസ് ഹസൻ, ശമീർ മുണ്ടോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാമ്പയിൻ കൺവീനർ അബ്ദുൽ ബാസിത് സ്വാഗതവും പ്രോഗ്രാം കൺവീനർ അതീഖുറഹ്മാൻ സമാപനവും നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP