Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർമ്മ ശേഷി സമൂഹ പുരോഗതിക്കായി ചെലവഴിക്കുക; യൂത്ത് ഫോറം പ്രൊഫഷനൽസ് മീറ്റ്

കർമ്മ ശേഷി സമൂഹ പുരോഗതിക്കായി ചെലവഴിക്കുക; യൂത്ത് ഫോറം പ്രൊഫഷനൽസ് മീറ്റ്

ദോഹ: ജീവിക്കുന്ന കാലഘട്ടത്തോട് ചില ബാധ്യതകളുണ്ടെന്നും പ്രൊഫഷണൽസ് എന്ന നിലയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം വർദ്ധിച്ചതാണെന്നും അതിനാൽ തന്നെ ബൗദ്ധികമായ കഴിവുകളും കർമ്മ ശേഷിയും സമൂഹത്തിന്റെ പുരോഗതിക്കായി സമർപ്പിക്കാൻ തയ്യാറാകണമെന്നും സംഘടിപ്പിച്ച പ്രൊഫഷണൽസ് മീറ്റ് അഭിപ്രായപ്പെട്ടു. പ്രൊഫഷണൽസ്, കർമ്മ ശേഷി സമൂഹ പുരോഗതിക്കായി ചെലവഴിക്കുക.

നാം ജീവിക്കുന്ന കാലഘട്ടത്തോട് നമുക്ക് ചില ദൗത്യങ്ങളുണ്ട്. പ്രൊഫഷണൽസ് എന്ന നിലയിൽ സമൂഹത്തിൽ നമ്മുടെ ഉത്തരവാദിത്തം വർദ്ധിച്ചതാണ്. അതിനാൽ തന്നെ ബൗദ്ധികമായ കഴിവുകളും കർമ്മ ശേഷിയും സമൂഹത്തിന്റെ പുരോഗതിക്കായി സമർപ്പിക്കാൻ തയ്യാറാകണമെന്നും യൂത്ത്‌ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽസ് മീറ്റ് അഭിപ്രായപ്പെട്ടു.

സ്‌നേഹത്തിന് സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായാണ് പ്രൊഫഷണൽസ് മീറ്റ് സംഘടിപ്പിക്കപ്പെട്ടത്. ശാന്തപുരം അൽ ജാമിഅ റെക്റ്റർ ഡോ: അബ്ദുസ്സലാം വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഗുണകരമായ പ്രവർത്തങ്ങൾ സമൂഹത്തിൽ നടത്തുന്നതിൽ പ്രൊഫഷണലുകളാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂർ മക്കാ മസ്ജിദ് ഇമാം യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. നവോത്ഥാന നായകരൊക്കെ അവർ ജീവിച്ചിരിക്കുന്ന കാലത്ത് വ്യവസ്ഥിതിയോട് കലഹിച്ചവർ ആയിരുന്നെന്നും മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്ന ഒരാൾക്കും നടപ്പ് ശീലങ്ങളോട് സമരസപ്പെട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും അതിന്റെതായ പ്രാധാന്യം കൊടുക്കുന്നവരാകണം പ്രൊഫഷണലുകൾ. സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഭാഗീയതകൾക്കെതിരെയും ഓൺ ലൈനിലൂടെയും മറ്റുമുള്ള അപരനെ അംഗീകരിക്കാത്ത വിദ്വേഷം പുലർത്തുന്ന രീതിയിലുള്ള വികലമായ മത പഠനങ്ങൾക്കെതിരിലും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം, സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട തുടങ്ങിയവർ സംസാരിച്ചു. ചോദ്യോത്തര സെഷൻ, ഡോക്യുമെന്ററി പ്രദർശനം, ഗാനാലാപനം തുടങ്ങിയവയും നടന്നു. മെഡിക്കൽ, എഞ്ചിനീയറിങ്ങ്, ഐ.ടി. മേഖലകളിലെ ബിരുദ ധാരികളായവർക്ക് വേണ്ടിയാണ് മീറ്റ് സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP