Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന 'യൂത്ത് ലൈവിന്'' ഇന്ന് തുടക്കമാവും; അരങ്ങിലെത്താനൊരുങ്ങി ദോഹയിലെ കലാകാരന്മാർ

യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന 'യൂത്ത് ലൈവിന്'' ഇന്ന് തുടക്കമാവും; അരങ്ങിലെത്താനൊരുങ്ങി ദോഹയിലെ കലാകാരന്മാർ

ദോഹ: ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന ''യൂത്ത് ലൈവ് : ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്'' ഇന്ന്

തുടക്കമാവും. വൈകീട്ട് 7 മണിക്ക് ഖത്തർ നാഷണൽ തിയേറ്ററിൽ വച്ച നടക്കുന്നപരിപാടിയിൽ One world, One love എന്ന പ്രമേയത്തിൽ ദോഹയിലെ കലാകാരന്മാരുംവിവിധ കൂട്ടായ്മകളും അരങ്ങിലെത്തും.

ശിഹാബുദീൻ പൊയ്ത്തും കടവിന്റെ ''മത ഭ്രാന്തൻ എന്ന കഥയെ ആസ്പതമാക്കി 'ദോഹഡ്രാമ ക്ലബ്ബ്' അവതരിപ്പിക്കുന്ന നാടകം പേരിന്റെ പേരിൽ സിനിമാ രചയിതാവുംനാടക പ്രവർത്തകനുമായ സലാം കോട്ടക്കൽ സംവിധാനം ചെയ്യും. നിധിൻ, ചനുഎന്നിവർ സംയുക്ത സംവിധാനം നിർവ്വഹിക്കുന്ന 'കനൽചൂളകൾ' എന്ന നാടകംഅഭിനയ സംസ്‌കൃതി'യുടെ കലാകാരന്മാർ അരങ്ങിലെത്തിക്കും. കമൽ കുമാർ,കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവർ ചേർന്ന് സം വിധാനം ചെയ്യുന്ന സംഗീതശിൽപം ''സ്‌നേഹ ജ്വാല'' യൂത്ത് ഫോറം കലാ വേദി അവതരിപ്പിക്കും.

ജമീൽ അഹമ്മദ്‌രചന നിർവ്വഹിച്ച തീമണ്ണ് എന്ന ഏകാംഗം റിയാസ് കുറ്റ്യാടി അവതരിപ്പിക്കും. നഹാസ് എറിയാട് സംവിധാനം ചെയ്യുന്ന മൈമിങ്, 'തനത്' കലാ വേദിയുടെ നാടൻപാട്ടുകൾ, തസ്‌നീമുറഹ്മാൻ സംവിധാനം നിർവ്വഹിക്കുന്ന 'റിഥം ഓഫ് ലൗ'ദൃശ്യാവിഷ്‌കാരം, സ്മൃതി ഹരിദാസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, ആരതി പ്രജീത്
അവതരിപ്പിക്കുന്ന മോണോ ആക്റ്റ് മലർ വാടി അവതരിപ്പിക്കുന്ന വൺ വേൾഡ് വൺലൗ ഷോ, തീം സോങ്ങ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും വേദിയിൽ അരങ്ങേറും.

ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ കലാപ്രകടനത്തിന് കൂടി ഖത്തർ നാഷണൽ തിയേറ്റർ വേദിയാവും.പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിപാടിയുടെ സൗജന്യ പ്രവേശനപാസുകൾക്കായി 33452188 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്നേഹത്തിന്, സൗഹാർദത്തിന്, യുവതയുടെ കർമസാക്ഷ്യം' എന്ന തലക്കെട്ടിൽ നടത്തി വന്നകാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിക്കുന്നത്. ദോഹയിലെവിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 യുവ പ്രതിഭകൾക്ക് ''യൂത്ത് ഫോറം യൂത്ത്ഐക്കൺ അവാർഡ്'' സമ്മാനിക്കുന്നത് യൂത്ത് ലൈവിന്റെ രണ്ടാം ദിനമായവെള്ളിയാഴ്ചയാണ്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ#സംബന്ധിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP