Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവകലാസാഹിതി ഖത്തർ നവ സാരഥികൾ; ഇബ്രു ഇബ്രാഹിം സെക്രട്ടറി; ലാലു കെ. ഇ. പ്രസിഡന്റ്

യുവകലാസാഹിതി ഖത്തർ നവ സാരഥികൾ; ഇബ്രു ഇബ്രാഹിം സെക്രട്ടറി; ലാലു കെ. ഇ. പ്രസിഡന്റ്

യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം പി. കെ. വി. നഗറിൽ (ഐസിസി, അബു ഹമൂർ) നടന്നു. കെ ശ്രീനിവാസൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഷാനവാസ് തവയിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ലാലു കെ. ഇ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രൂ ഇബ്രാഹിം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുജൻ ധർമപാലൻ വാർഷിക വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കെ. വി. മുരളി, സിറാജുദ്ധീൻ എം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സുജൻ ധർമപാലൻ നന്ദിയും പറഞ്ഞു.

സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഭാരവാഹികൾ: ഇബ്രു ഇബ്രാഹീം (സെക്രട്ടറി) ലാലു കെ ഇ. (പ്രസിഡന്റ്), സുജൻ ധർമപാലൻ (ട്രഷറർ), കെ. വി. മുരളി, പ്രകാശ് എൻ. കെ. (ജോയിന്റ് സെക്രട്ടറിമാർ), അജിത് പിള്ള, നസീർ ഷാഹുൽ ഹമീദ് (വൈസ് പ്രസിഡന്റുമാർ). ലിസാം (മീഡിയ കോഡിനേറ്റർ)

എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ഷാനവാസ് തവയിൽ, രാഗേഷ് കുമാർ, അനിൽ ഉപ്പോട്ട്, ജലാൽ ഹാഷിം കുട്ടി, രഘുനാഥൻ, മോഹൻ ജോൺ, പ്രദീപ് തെക്കനത്, ഷഹീർ നിറവിൽ, സിറാജുദ്ധീൻ എം., സതീഷ് എ. എം., സറിൻ കക്കത്ത്, ബിജു പൂപ്പെൻകലയിൽ.രാജ്യാന്തര വിമാനത്താവളങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുള്ള തീരുമാനം റദ്ദുചെയ്യുക

നമ്മുടെ വിമാന കമ്പനികൾ അടച്ചു പൂട്ടിയതുമൂലം ജിസിസി മേഖലയിൽ നിന്ന് നാട്ടിലേക്കെത്താൻ വിമാന യാത്രകൾ കൂടുതൽ ദുസ്സഹ മായാ സാഹചര്യത്തിൽ എയർ കേരള പോലുള്ള കേരള സർക്കാർ മുന്നോട്ട് വെച്ച ആശയങ്ങൾ ഉദാരീകരണ നടപടികലൂടെ സുതാര്യമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകയ്ക്കണമെന്നും സീസൺ സമയങ്ങളിൽ പ്രവാസികളെ യാത്രകൂലിയിനത്തിൽ റ്റൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമ നടപടികൾ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അടുത്ത സമ്മേളന കാലയളവിൽ പരമാവധി പ്രവാസി മലയാളിയെയും നോർക്കയുടെ പരുതീയിൽ കൊണ്ടുവരുവാൻ യുവകലാസാഹിതി ഖത്തർ ശ്രമിക്കുമെന്ന് സമ്മേളന പ്രഖ്യാപനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP