Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവകലാസാഹിതി മെഡിക്കൽ ക്യാമ്പ് 2020 ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി

യുവകലാസാഹിതി മെഡിക്കൽ ക്യാമ്പ് 2020 ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

കെ. സി. പിള്ള സ്മരണാർത്ഥം യുവകലാസാഹിതി ഖത്തറും അബീർ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനകീയ പങ്കാളിത്താൽ ശ്രദ്ധേയമായി. ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഐ.സി.ബിഎഫ് പ്രസിഡന്റ് പി എൻ ബാബുരാജൻ നിർവഹിച്ചു. പ്രവാസികൾക്ക് കൈത്താങ്ങായി നിലകൊള്ളുന്ന യുവകലാസാഹിതി ഖത്തറിന്റെ ഇത്തരം ഉദ്യമങ്ങൾ മാതൃകാപരവും ശ്ലാഘിനിയവുമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

അബീർ മെഡിക്കൽ സെന്റർ ഹെഡ് ഓഫ് ഓപ്പെറേഷൻസ് ഡോ: നിത്യാനന്ദ സ്വാമി നേതൃതത്തിലുള്ള മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി. യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ. ഇ. ലാലുന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം സ്വാഗതവും, ഐസിബിഎഫ് ഹെഡ് ഓഫ് ഡെവെലൊപ്മെന്റ ജൂട്ടാസ് പോൾ, ഷാനവാസ് തവയിൽ, യുവകലാസാഹിതി വനിതാ വേദി സെക്രട്ടറി ശ്രീജ രഘുനാഥ്, പ്രസിഡന്റ് ഷാന ലാലു ആശംസകൾ നേർന്നു. നോർക്ക റെജിസ്റ്റേഷന് അജിത് പിള്ള നേത്രത്വം നൽകി. മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP