Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനം രാജേന്ദ്രൻ ഉദ്ഘാടകനായെത്തി; യുവകലാസാഹിതി ഖത്തറിന്റെ യുവകലാസന്ധ്യ അവിസ്മരണീയമായി

കാനം രാജേന്ദ്രൻ ഉദ്ഘാടകനായെത്തി; യുവകലാസാഹിതി ഖത്തറിന്റെ യുവകലാസന്ധ്യ അവിസ്മരണീയമായി

യുവകലാസാഹിതി ഖത്തർ പതിനൊന്നാം വാര്ഷികാഘോഷമായ യുവകലാസന്ധ്യ 2017 വിവിധ സാംസ്‌കാരിക പരിപാടികളോടെ ICC അശോക ഹാളിൽ കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തുടർന്നു ഖത്തറിലെ മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള യുവകലാസാഹിതി ഖത്തർ കെ.സി. പിള്ള സ്മാരക പുരസ്‌കാരം അബ്ദുൽ സലാമിന് കാനം രാജേന്ദ്രൻസമർപ്പിച്ചു. യുവകലാസന്ധ്യ സ്മരണിക പ്രകാശനം ICC പ്രസിഡന്റ് മിലൻ അരുൺയുവകലാസാഹിതി വനിതാ വേദി പ്രസിഡന്റ് ഷാന ലാലു നൽകി പ്രകാശനം ചെയ്തു.

നൃത്തകലാരൂപങ്ങൾ, സലിം കോടത്തൂർ നയിച്ച ഗാനമേളയും അരങ്ങേറി.യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം സ്വാഗതം പറഞ്ഞു, യുവകലാസാഹിതിപ്രസിഡന്റ് കെ. ഇ. ലാലു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷാനവാസ് തവയിൽ, കെശ്രീനിവാസൻ, സുജൻ ധർമപാലൻ, ചിന്തു എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട്‌സംസാരിച്ചു. രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP