Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ എംബസിക്ക് ഈ വർഷം ഇതുവരെ ലഭിച്ചത് 2402 പരാതികൾ; ജൂലൈയിൽ തന്നെ ലഭിച്ചത് 375 എണ്ണം

ഇന്ത്യൻ എംബസിക്ക് ഈ വർഷം ഇതുവരെ ലഭിച്ചത് 2402 പരാതികൾ; ജൂലൈയിൽ തന്നെ ലഭിച്ചത് 375 എണ്ണം

ദോഹ: ഇന്ത്യൻ എംബസിക്ക് ഈ വർഷം ഇതുവരെ 2402 ലേബർ പരാതികൾ ലഭിച്ചതായി റിപ്പോർട്ട്. ജൂൺ അവസാനം വരെ 2027 പരാതികളായിരുന്നുവെങ്കിലും ജൂലൈ മാസത്തിൽ തന്നെ 375 പരാതികൾ ലഭിച്ചു. അതേസമയം കഴിഞ്ഞ വർഷം ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ സെക്ഷന് 3943 പരാതികളാണ് ലഭിച്ചത്.

മാസംതോറും നടക്കുന്ന ഓപ്പൺ ഹൗസിലോ, അത്യാവശ്യമായി വിളിച്ചു ചേർക്കുന്ന കോൺസുലാർ മീറ്റിംഗിലോ ആണ് സാധാരണയായി തൊഴിൽ പ്രശ്‌നങ്ങൾ എംബസി ചർച്ച ചെയ്യുന്നത്. അംബാസിഡർ സഞ്ജിവ് അരോറയും ഡെപ്യൂട്ടി ചീഫ് ആർ കെ സിങ്ങും പരാതിക്കാരെ നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്തിട്ടുണ്ട്.

ഖത്തറിലെ നാടുകടത്തൽ കേന്ദ്രത്തിൽ മൊത്തം 198 ഇന്ത്യക്കാരുള്ളതായി എംബസി അധികൃതർ വെളിപ്പെടുത്തി. സെൻട്രൽ ജയിലിൽ 94 ഇന്ത്യക്കാരുമുണ്ട്. ഇവരെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ച് അവരുടെ ക്ഷേമം വിലയിരുത്തിയിട്ടുണ്ട്.  ജൂലൈയിൽ 18ഓളം മരണങ്ങളാണ് എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി മുതൽ 165 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2014ൽ രജിസ്റ്റർ ചെയ്തിരുന്നത് 279 മരണങ്ങളായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP