Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ വർഷം ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 2368 തൊഴിൽ പരാതികൾ

ഈ വർഷം ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 2368 തൊഴിൽ പരാതികൾ

ദോഹ: ഈ വർഷം ജനുവരി മുതൽ ഇന്ത്യൻ എംബസിക്ക് തൊഴിൽ സംബന്ധമായ 2368 പരാതികൾ ഇന്ത്യൻ തൊഴിലാളികളിൽ നിന്നു ലഭിച്ചതായി എംബസി പ്രസ്താവനയിൽ വെളിപ്പെടുത്തി. 2013-ൽ 3558 പരാതികളും 2012-ൽ 3385 പരാതികളുമാണ് ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ സെക്ഷനിലേക്ക് ലഭിച്ചതെന്നും എംബസി വ്യക്തമാക്കി.

ഖത്തറിലെ ഇന്ത്യക്കാർക്ക് നേരിടേണ്ടി വരുന്ന തൊഴിൽ പരമായ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള സമ്മേളനത്തിലാണ് എംബസി ഈ കണക്ക് പുറത്തുവിട്ടത്. അംബാസഡർ സജീവ് അറോറ, ഇന്ത്യൻ കമ്യൂണിറിറി ബെനവലന്റ് ഫോറം പ്രസിഡന്റ് കരീം അബ്ദുള്ള, മറ്റ്  എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതുസംബന്ധിച്ച മീറ്റിംഗിൽ പങ്കെടുത്തു. ഖത്തറിലെ അധികൃതരുമായി ചർച്ച ചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

ഈ വർഷം ഖത്തറിൽ 177 ഇന്ത്യക്കാർ മരിച്ചുവെന്നും അതിൽ ജൂലൈ മാസം തന്നെ 24 പേരും ഓഗസ്റ്റിൽ 16 പേരും മരണത്തിനു കീഴടങ്ങിയെന്നും കണക്കുകൾ വെളിപ്പെടുത്തി. കൂടാതെ 76 ഇന്ത്യക്കാർ സെൻട്രൽ ജയിലിൽ കഴിയുന്നുണ്ടെന്നും മറ്റൊരു 170 ഇന്ത്യക്കാർ നാടുകടത്തൽ സെന്ററിലും കഴിയുന്നുണ്ടെന്ന് എംബസി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP