Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് പുതിയ നിയമാവലികൾ പുറത്തിറക്കി മന്ത്രാലയം; കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു മാത്രം വേലക്കാരികൾ

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് പുതിയ നിയമാവലികൾ പുറത്തിറക്കി മന്ത്രാലയം; കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു മാത്രം വേലക്കാരികൾ

ദോഹ: ഡ്രൈവർമാർ, വീട്ടുവേലക്കാരികൾ എന്നിവരുൾപ്പെടുന്ന ഗാർഹിക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഇന്റീരിയർ പുതിയ നിയമാവലി പുറത്തിറക്കി. ഗാർഹിക തൊഴിലാളികളുടെ സേവനം ആവശ്യമാണെന്ന് വ്യക്തമാക്കുന്ന പക്ഷം മാത്രമേ ഇവരുടെ നിയമനത്തിനുള്ള അനുമതി മന്ത്രാലയം ഇനി മുതൽ നല്കുകയുള്ളൂ. ഒരു സ്‌പോൺസർക്ക് യഥേഷ്ടം വേലക്കാരികളെ അനുവദിക്കുന്നതിന് ഇതോടെ നിയന്ത്രണമാകും.

സ്‌പോൺസറുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ ഇനി വേലക്കാരികളെ നിയമിക്കുന്നതിന് അനുമതി നൽകുകയുള്ളൂ. കൂടാതെ  നിലവിൽ ഒരാൾക്ക് എത്ര വേലക്കാരിയുണ്ട്, വീട്ടിലെ വേലക്കാരിയുടെ ആവശ്യകത, വേലക്കാരികളെ നൽകിയാൽ അവരുടെ ശമ്പളം, താമസം അടക്കമുള്ള കാര്യങ്ങൾ കൃത്യമായി നൽകാൻ സാധിക്കുന്ന സാമ്പത്തിക അവസ്ഥയുള്ള വ്യക്തിയാണോ എന്നിവ കൂടി പരിഗണിച്ചായിരിക്കും വിസ അനുവദിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ തന്നെ വേലക്കാരികൾക്ക് വിസഅനുവദിക്കുന്നതിന് കർശന വ്യവസ്ഥകളാണ് രാജ്യത്തുള്ളത്. ഗാർഹിക തൊഴിലാളികൾ ചൂഷണത്തിന് ഇരയാവുന്നത് തടയാനും സ്ത്രീ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും പുതിയ നിയമ പരിഷ്‌കരണങ്ങൾ ലക്ഷ്യം വയ്ക്കുന്നു.

മുമ്പ് അധികൃതർ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അപേക്ഷകർക്കും പുതുതായി സ്‌പോൺസർഷിപ്പ് അനുവദിക്കുകയില്ല. ഡൊമസ്റ്റിക് ഹെൽപ്പറെ നിയമിക്കുന്നതിന് മുമ്പു നൽകിയ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുതുതായി ഗാർഹിക തൊഴിലാളകളെ നിയമിക്കാൻ ്അപേക്ഷ നൽകാൻ സാധിക്കുകയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP