Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഖത്തറിൽ സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം അടുത്ത വർഷം

ഖത്തറിൽ സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം അടുത്ത വർഷം

ദോഹ: ഖത്തറിൽ സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം അടുത്തകാലത്തെങ്ങും നടക്കുകയില്ലെന്നുള്ള അഭ്യൂഹത്തിന് ഇതോടെ വിരാമമായിരിക്കുകയാണ്. സ്‌പോൺസർഷിപ്പ്‌തൊഴിൽ മാറ്റം സംബന്ധിച്ച് ഒട്ടേറെ തലങ്ങളിൽ ചർച്ച നടക്കേണ്ടതുകൊണ്ടാണ് നിയമം പ്രാബല്യത്തിലാകാൻ കാലതാമസമെടുക്കുന്നത്. എന്നാൽ കഴിവതും നേരത്തെ തന്നെ ഇതു നടപ്പാക്കാൻ ശ്രമിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റിസർച്ച് ഫോളോഅപ്പ് അഡ്‌മിനിസ്‌ട്രേഷൻ ഡയറക്ടർ ബ്രിഗേഡിയർ നാസർ അൽ സയ്യിദ് വ്യക്തമാക്കി.

ഖത്തറിലെ പുതിയ തൊഴിൽ നിയമം തയ്യാറാക്കുന്ന കമ്മിറ്റിയിൽ അംഗം കൂടിയാണ് അൽ സയ്യിദ്. ഖത്തറിന്റെ പുരോഗതിക്ക് പ്രവാസികൾ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ സാധിക്കാത്തതാണെന്നും അതുകൊണ്ടു തന്നെ പുതിയ നിയമം പ്രവാസികൾക്ക് അനുകൂലമായ തരത്തിൽ മാത്രമേ പ്രാബല്യത്തിലാക്കൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രവാസികൾക്ക് ഇക്കാര്യത്തിൽ പൂർണ സംരക്ഷണം നൽകാൻ രാജ്യം കടപ്പെട്ടിരിക്കുകയുമാണെന്ന് ബ്രിഗേഡിയർ അൽ സയ്യിദ് പറഞ്ഞു.

പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അവ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ സർക്കാർ ഏജൻസികൾ. സ്‌പോൺസർഷിപ്പ് നിയമമായ കഫാലയ്ക്കു പകരം തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഒപ്പു വയ്ക്കുന്ന കരാർ ഉൾപ്പെടെ തൊഴിൽ മേഖലയിൽ വ്യാപക മാറ്റം വരുത്തുന്ന നിർദേശങ്ങൾ കഴിഞ്ഞ മേയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതുസംബന്ധിച്ച തുടർനടപടികൾ നീളുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉറപ്പ്.

ഒരേ ജോലിക്ക് വിവിധ കമ്പനികൾ വിവിധ ശമ്പളമാണ് നൽകുന്നത്. ശമ്പളത്തിന്റെ കാര്യത്തിൽ ഏകീകരണം ആവശ്യമാണെന്നും ഇതാണ് പ്രവാസികൾക്കിടയിൽ നിലനിൽക്കുന്ന ഗുരുതര പ്രശ്‌നമെന്നും അൽ സയ്യിദ് എടുത്തു പറഞ്ഞു. കൂടുതൽ ശമ്പളം കിട്ടുന്ന ജോലിയിലേക്ക് മാറാനാണ് ഏവർക്കും താത്പര്യം. അതുകൊണ്ടു തന്നെ പുതിയ സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം വരുന്നതോടെ ഇതിനു പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP